ഈ സൈറ്റുകളിലൊന്നും കബാലി കിട്ടില്ല കെട്ടോ

രജനീകാന്ത് ചിത്രം കബാലി അനധികൃതമായി ഡൗൺലോഡ് ചെയ്യാനുള്ള സാധ്യതകളെ തടയിടാൻ ചില സൈറ്റുകൾക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും വെബ്‌സൈറ്റുകൾക്കും മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തി.

നിർമ്മാതാവ് കലൈപുലി എസ്. താണുവിന്റെ ഹരജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ചിത്രത്തിന്റെ അനധികൃത ഡൗൺലോഡിങ് തടയാൻ 169 ഇന്റർനെറ്റ് സേവന ദാതാക്കളേയും 225 വെബ്‌സൈറ്റുകളേയും ഇടക്കാല ഉത്തരവിലൂടെയാണ് കോടതി വിലക്കിയിരിക്കുന്നത്.

100 കോടിയോളം രൂപ മുതൽ മുടക്കി നിർമ്മച്ച ചിത്രം വെറു 20 രൂപയ്ക്കാണ് ചില വെബ്‌സൈറ്റുകൾ നൽകുന്നതെന്ന് നിർമ്മാതാവ് കോടതിയ ബോധിപ്പിച്ചതോടെയാ ണ് ഉത്തരവ്.

നിർമ്മാതാവെന്ന നിലയിൽ തനിക്ക് ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കലൈപുലി എസ് താണു കോടതിയിൽ അറിയിച്ചു. കേബിൾ ഓപ്പറേറ്റർമാർ വഴി ‘കബാലി’ അനധികൃതമായി സംപ്രേക്ഷണം ചെയ്യുന്നതിൽനിന്ന് മൾട്ടി സിസ്റ്റം ഓപ്പറേറ്റർമാരെയും (എംഎസ്ഒ) കോടതി തടഞ്ഞു. കൂടാതെ സ്വകാര്യ ബസ്സുകളിലോ മറ്റ് വാഹനങ്ങളിലോ ചിത്രം പ്രദർശിപ്പിച്ചാൽ നടപടിയെടുക്കണമെന്ന് സംസ്ഥാന സർക്കാരിനോടും കോടതി ആവശ്യപ്പെട്ടു. ജൂലൈ 22നാണ് കബാലി പ്രദർശനത്തിനെത്തുന്നത്.

NO COMMENTS

LEAVE A REPLY