മുതലാളി ആയാൽ ഇങ്ങനെ വേണം!!

 

ശമ്പളവർധനയ്ക്ക് പിന്നാലെ നടക്കുന്ന തൊഴിലാളികളെ പുച്ഛിച്ച് സ്വന്തം നേട്ടം മാത്രം സ്വപ്‌നം കാണുന്ന മുതലാളിമാർക്കൊരു ഗുണപാഠമേകി ഗ്രാവിറ്റി പേയ്‌മെന്റ്‌സ് സിഇഒ ഡാൻ പ്രൈസിന്റെ അനുഭവ കഥ. കമ്പനിയിലെ തൊഴിലാളികൾ ഇദ്ദേഹത്തിന് സർപ്രൈസ് ഗിഫ്റ്റായി സമ്മാനിച്ചത് ഒരു കാർ ആണ്.അതും മാസങ്ങളോളം അവരുടെ ശമ്പളത്തിൽ നിന്നൊരു വിഹിതം മാറ്റിവച്ച് സ്വരുക്കൂട്ടിയ തുക കൊണ്ട്.!!

എന്താണ് തൊഴിലാളികൾക്ക് ഈ മുതലാളിയോട് ഇത്ര സ്‌നേഹമെന്നല്ലേ. സ്വന്തം ശമ്പളം വെട്ടിക്കുറച്ച് അദ്ദേഹം തൊഴിലാളികൾക്ക് ശമ്പളം കൂട്ടിക്കൊടുത്തു. 1.1 മില്ല്യൺ ഡോളറായിരുന്ന തന്റെ ശമ്പളം 70,000 ഡോളറിലേക്കാണ് വെട്ടിക്കുറച്ചത്.ജീവനക്കാരുടെ മിനിമം വാർഷിക വേതനം 70,000 ഡോളറായി ഉയർത്തിയതോടെ ചിലരുടെ ശമ്പളം ഇരട്ടിയാവുകയും ചെയ്തു.ഇതിനുള്ള നന്ദിസൂചകമായാണ് ഡാനിന്റെ ഇഷ്ടവാഹനം തന്നെ അദ്ദേഹത്തിനായി വാങ്ങിനല്കിയത്.

കമ്പനിയിലെ 120 തൊഴിലാളികൾ 6 മാസം സ്വരൂപിച്ച പണം കൊണ്ടാണ് ടെസ്ല മോഡൽ എസ് കാർ വാങ്ങിയത്. തൊഴിലാളികളുടെ ഈ സർപ്രൈസ് സമ്മാനം തന്നെ ഞെട്ടിച്ചെന്ന് ഡാൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
കാർ കണ്ടയുടനെയുള്ള ഡാനിന്റെ റിയാക്ഷൻ വീഡിയോ രൂപത്തിൽ തൊഴിലാളികൾ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മുതലാളി നന്നായാൽ തൊഴിലാളി നന്നാവും അതുവഴി മുതലാളിയും എന്നാണ് ഈ കഥ കേട്ട് സോഷ്യൽ മീഡിയ പറയുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE