ഇത് വരെ കണ്ട് പരിചയിച്ച സാനിട്ടറി നാപ്കിന്റെ പരസ്യങ്ങള്‍ പോലെ അല്ല ഇത്

‘ആ ദിവസങ്ങള്‍’ എന്ന് പേടിയോടെ ഉച്ചരിക്കാതെയും സാനിട്ടറി നാപ്കിനുകളുടെ പരസ്യം സാധ്യമാണ്!! ബോഡി ഫോംസ് എന്ന സാനിട്ടറി നാപ്കിന്റെ പരസ്യം ഇത് തെളിയിക്കും. ഇക്കാര്യത്തില്‍ ഇതു വരെ പെണ്ണുങ്ങള്‍ക്കില്ലാത്ത ‘പേടി’യാണ്  മറ്റ് പരസ്യ നിര്‍മ്മാതക്കള്‍ ഇപ്പോഴും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആ മാര്‍ക്കറ്റിംഗ് തന്ത്രമൊന്നുമല്ല ബോഡി ഫോമ്സ് എന്ന സാനിട്ടറി നാപ്കിന്‍ കമ്പനിയുടേത്. ഇത് വരെ ഇത്തരം പരസ്യങ്ങളില്‍ കണ്ട് പരിചയിച്ച ഭീതിയുടെയും അങ്കലാപ്പിന്റേയും മുഖങ്ങളല്ല ഇവര്‍ പരീക്ഷിച്ചത് എന്നു മാത്രമല്ല ഒരിക്കല്‍ പോലും മാസമുറയുടെ കാര്യം ഇതില്‍ പരാമര്‍ശിക്കുന്നത് പോലും ഇല്ല.ഇത്രയും പവര്‍ഫുള്ളായ ഒരു പരസ്യം വേറെ കാണുകയും ഇല്ല. പരസ്യം കാണാം

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe