നിര്‍ദ്ധനരായ 1000 പേര്‍ക്ക് നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ വീട്

dileep

നിര്‍ദ്ധനരായ 1000 പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ജനപ്രിയ താരം ദിലീപും സംഘവും. വിവിധ സന്നദ്ധ സംഘടനകളുടെ സഹായ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജി.പി ചാരിറ്റബിള്‍ ട്രസ്റ്റും, കേരള ആക്ഷന്‍ ഫോഴ്സുമാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. പെരുമ്പാവൂരിലെ ജിഷയുടെ മരണത്തില്‍ നിന്നാണ് ഇത്തരം പദ്ധതിയെ കുറിച്ച് ചിന്തിക്കാന്‍ കാരണമായതെന്ന് ദിലീപ് പറഞ്ഞു.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്ത് നിന്നുള്ളവര്‍ക്കും പദ്ധതിയ്ക്കായി അപേക്ഷിയ്ക്കാം. എല്ലാ വീടുകളുടേയും പേര് ‘സുരക്ഷിത ഭവന്‍’ എന്നായിരിക്കും. അപേക്ഷിക്കുന്നവര്‍ക്ക് രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടായിരിക്കണം. ജോലിയില്ലാത്ത വിധവകള്‍ക്കാണ് മുന്‍ഗണന ലഭിക്കുക.

ദിലീപ് ഫാന്‍സ് അസോസിയേഷന്റേയും ആക്ഷന്‍ ഫോഴ്സിന്റേയും വളന്റിയര്‍മാര്‍ പരിശോധിച്ചായിരിക്കും അര്‍ഹരെ നിശ്ചയിക്കുക.ആദ്യവീട് സ്ക്കൂട്ടറിന് മേല്‍ മരംവീണ് മരിച്ച ആലുവ  സ്വദേശി സുരേഷിന്റെ കുടുംബത്തിനാണ് വച്ച് നല്‍കുക.

NO COMMENTS

LEAVE A REPLY