Advertisement

ഞങ്ങൾ തന്നെ ശരി; പെരുമ്പാവൂരിൽ സിങ്കം ഇറങ്ങി 4000 കിലോ മയക്കുമരുന്നു കൂമ്പാരം പിടിച്ചു

July 17, 2016
Google News 1 minute Read

അരവിന്ദ് വി./ അണിയറ 

‘ഓപ്പറേഷന്‍ ഭായി’ എന്നു പേരിട്ടു നടത്തിയ റൈഡ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട 

ഇത് ട്വൻറി ഫോർ ന്യൂസ് തയ്യാറാക്കിയ വിശദമായ റിപ്പോർട്ടിന്റെ കൂടി ഫലം. പെരുമ്പാവൂരിൽ സമാന്തരമായ ഒരു അധോലോക സർക്കാർ പ്രവർത്തിക്കുന്നു. പെരുമ്പാവൂരിലെ മുതലാളിമാരുടെ ഒത്താശയിൽ വളർന്നു വരുന്ന അധോലോകത്തിന്റെ തനിനിറം ഇന്ന് കൂടുതൽ പുറത്തായി. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ ഇന്ന് – ജൂലായ് 17 ഞായർ – അതിരാവിലെ 5.45 മുതൽ നടന്ന വൻ മയക്കു മരുന്ന് വേട്ടയിലാണ് ഞെട്ടിക്കുന്ന കാഴ്ചകൾ പുറത്തു വന്നത്. മാരകമായ ലഹരി ഉല്പന്നങ്ങളായ ബ്രൗൺ ഷുഗർ , കഞ്ചാവ് , ഗുഡ്ക്ക തുടങ്ങി ലഹരിവസ്തുക്കളുടെ വൻ ശേഖരമാണ് പിടികൂടിയത്. ഒരേ സമയം 22 ടീമുകളായി തിരിഞ്ഞ എക്‌സൈസ് ഉദ്യോഗസ്ഥർ നേരത്തെ കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നു. അതു കൊണ്ടു തന്നെ ലഹരി വസ്തുക്കൾ മാറ്റാൻ പോലും വ്യാപാരികൾക്ക് സമയം കിട്ടിയില്ല. 4000 കിലോയിലധികം നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.

perumbavoor raid 4

ഇത് ജിഷയുടെ ജീവന്റെ വില  

ഫ്‌ളവേഴ്‌സ് ചാനൽ സംപ്രേക്ഷണം ചെയ്ത ‘ശേഷം’ എന്ന കുറ്റാന്വേഷണ പരിപാടിയുടെയും ട്വൻറി ഫോർ ന്യൂസിന്റെയും റിപ്പോർട്ടുകൾ എക്‌സൈസ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. നേരത്തെ പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനികളിലെ തൊഴിൽ കുഴപ്പങ്ങളും തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും സംബന്ധിച്ച് സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി കൂടിയായ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ഞങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്‌ഡിൽ മനുഷ്യർ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന വൃത്തിഹീനമായ അന്തരീക്ഷവും നിയമവിരുദ്ധതാമസ സ്ഥലങ്ങളും കണ്ടെത്തിയിരുന്നു. അതേ സമയം തന്നെ എക്സൈസ് തലവൻ ഋഷിരാജ് സിംഗ് ഇവിടെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു .

perumbavoor raid 1

മാധ്യമങ്ങൾക്ക് വധ ഭീഷണിയും അപവാദവും

ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തെ തുടർന്നാണ് ഇപ്പോൾ മയക്കുമരുന്ന് കൂമ്പാരം തന്നെ ഇവിടെ നിന്നു പിടികൂടിയത്. ജിഷ വധത്തെ തുടർന്ന് പെരുമ്പാവൂർ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. നാട്ടിലെ ഇടനിലക്കാരായ ദല്ലാളുമാരും അവരുടെ ഗുണ്ടകളും മാധ്യമ പ്രവർത്തകരെ നിരവധി തവണ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. മാധ്യമങ്ങൾ അവരുടെ ക്യാമറക്കണ്ണുകളെ പെരുമ്പാവൂരിലെ അധോലോകത്തിന്റെ ഇരുണ്ട വഴികളിലേക്ക് തുറന്ന് വച്ചപ്പോൾ അന്യസംസ്ഥാനക്കാരെ കൊണ്ട് പണിയെടുപ്പിച്ച് ചീർത്ത് വീർത്ത മാലിക്കുകൾ ഫ്ലവേഴ്സ് / ട്വാന്റിഫോർ ന്യൂസ് പ്രവർത്തകർക്ക് നേരെ നിരവധി തവണ വധഭീഷണി മുഴക്കിഎത്തും രഹസ്യമല്ല. പെരുമ്പാവൂരിലെ ഒരു മാധ്യമ പ്രവർത്തകൻ ഇവിടത്തെ മുതലാളിമാർക്ക് വേണ്ടി സാമൂഹമാധ്യമങ്ങളിൽ അപവാദങ്ങളും വ്യാജ പ്രചരണങ്ങളും, അധിക്ഷേപവും ചൊരിഞ്ഞത് രഹസ്യമായല്ല. ഇതിന് ചില ഒത്താശ സംഘങ്ങളും പ്രവർത്തിച്ചിരുന്നു. പ്ലൈവുഡ് കമ്പനി ഉടമകൾ , ലോഡ്ജ് നടത്തിപ്പുകാർ , മൊബൈൽ ‘ഫൺ’ വ്യാപാരികൾ എന്നിവരൊക്കെ സംഘടിതമായി ഫേസ് ബുക്കിൽ ഞങ്ങളെ ആക്രമിച്ചിരുന്നു. കൂലി എഴുത്തുകാരനായ മാധ്യമ പ്രവർത്തകൻ പോലും പെരുമ്പാവൂരിന്റ ഇന്നത്തെ ഈ തകർന്ന അവസ്ഥയ്ക്ക് കാരണക്കാരനാവുകയാണ്. ഇവരൊക്കെ മറച്ചു വച്ച അധോലോകത്തിന്റെ തനി നിറമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

perumbavoor raid 3

മാധ്യമശ്രദ്ധയെ തുടർന്ന് പെരുമ്പാവൂരിലെ അനധികൃത ഇടപാടുകൾ പരിസരങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഇതു കൂടി മുൻകൂട്ടി കണ്ടാണ് ഋഷിരാജ് സിംഗ്‌ കരുക്കൾ നീക്കിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി തങ്ങുന്ന പെരുമ്പാവൂര്‍, ആലുവ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലായിരുന്നു റെയ്ഡ് നടത്തിയത്. ക്യാമ്പുകള്‍ക്കു സമീപത്തുള്ള കടകളിലും റെയ്ഡ് നടന്നു.

രതി വൈകൃതങ്ങളുടെ പെരുമ്പാവൂർ ; അനാശാസ്യ കേന്ദ്രങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

perumbavoor

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here