Advertisement

ഇവ നിങ്ങളെ സന്തോഷിപ്പിക്കും!!

July 17, 2016
Google News 2 minutes Read

നിങ്ങളെ സന്തോഷിപ്പിക്കാൻ കഴിയുന്ന ചില ആഹാരപദാർഥങ്ങളുണ്ട്. ഇഷ്ടപ്പെട്ടത് കഴിച്ച് വയറും മനസ്സും നിറയുമ്പോ ഉള്ള സന്തോഷത്തെക്കുറിച്ചല്ല പറയുന്നത്. ഏത് സങ്കടത്തിനിടയിലും നിങ്ങളെ സന്തോഷിപ്പിക്കാനുള്ള മാന്ത്രികവിദ്യ വശമുള്ള ചില ആഹാരസാധനങ്ങളെക്കുറിച്ച്.നമ്മൾ കഴിയ്ക്കുന്ന ആഹാരത്തിന് നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കാൻ കഴിയുമെന്ന് വെറുതെ പറയുന്നതല്ല.

ഡാർക്ക് ചോക്ലേറ്റ്Chocolate

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ വളരെക്കുറവായിരിക്കും. രക്തചംക്രമണത്തിന്റെ വേഗത വർധിപ്പിച്ച് ഏകാഗ്രത കൂട്ടാനുള്ള മാന്ത്രികവിദ്യ ചോക്ലേറ്റിലുണ്ട്. നമ്മുടെ മാനസികാവസ്ഥയെ കൂൾ ആക്കുന്ന എൻഡോർഫിൻ ലെവൽ കൂട്ടാനും ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കും.

വാഴപ്പഴംimages

വാഴപ്പഴം പ്രഭാതഭക്ഷണത്തിനൊപ്പം കഴിക്കുന്നത് അന്നത്തെ ദിവസം മുഴുവൻ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമിരിക്കാൻ നിങ്ങളെ സഹായിക്കും.

കാപ്പിimages (1)

കാപ്പി ഇഷ്ടപ്പെടുന്നവർക്ക് സന്തോഷിക്കാം. രണ്ടോ മൂന്നോ കപ്പ് കാപ്പി പതിവായി കുടിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദ രോഗം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.

 

ആപ്പിൾWinter-fruits-for-Kids-Apple1

ഒരു ആപ്പിൾ ദിവസവും കഴിക്കൂ ഡോക്ടറെ അകറ്റി നിർത്താമെന്ന് വെറുതെ പറയുന്നതല്ല. ആരോഗ്യം കാത്തുസൂക്ഷിക്കാനും സന്തോഷകരമായി മനസ്സിനെ നിലനിർത്താനും ആപ്പിൾ സഹായിക്കും.

തേൻ

jar of honey

jar of honey

ശരീരം വണ്ണം വയ്ക്കുന്നത് തടയാനും ഔഷധമായും മാത്രമല്ല തേൻ ഉപയോഗിക്കാവുന്നത്. ടെൻഷനും മാനസികസമ്മർദ്ദവും ഉള്ളപ്പോൾ അല്പം തേൻ ആസ്വദിച്ച് കഴിച്ചുനോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here