ഗൾഫ് മലയാളികൾക്ക് സന്തോഷവാർത്ത!!

 

ഇനി വീട്ടുസാധനങ്ങൾ ഗൾഫിൽ നിന്ന് വാങ്ങിക്കൊണ്ടുവരുമ്പോൾ ഡ്യൂട്ടി ഫീസിനെക്കുറിച്ച് പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല. കേന്ദ്രസർക്കാർ പുതുതായി പ്രഖ്യാപിച്ച കസ്റ്റംസ് ഡ്യൂട്ടി ഇളവ് ഏറ്റവും ഗുണം ചെയ്യുക നിങ്ങൾക്കാണ്!

താരതമ്യേന താഴ്ന്ന വരുമാനക്കാരായ ഭൂരിപക്ഷം വരുന്ന പ്രവാസി മലയാളികൾക്ക് തങ്ങളുടെ വീടുകളിലേക്ക് ഇനി വീട്ടുസാധനങ്ങൾ ഡ്യൂട്ടി കൊടുക്കാതെ യഥേഷ്ടം കൊണ്ടുവരും. വിദേശത്തു നിന്ന് നാട്ടിലേക്ക് വരുന്ന ഒരാൾക്ക് 25,000 രൂപ വിലയുള്ള സാധനങ്ങൾ വരെ ഇനി ഡ്യൂട്ടി കൊടുക്കാതെ കൊണ്ടുവരാം. ടിവി,മിക്‌സി,റെഫ്രിജറേറ്റർ,കംപ്യൂട്ടർ,രാപ്‌ടോപ് എന്നിവയൊക്കെ ഇനി ഇങ്ങനെ കൊണ്ടുവരാം.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ മൂന്നുഘട്ടമായി ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാവുന്ന സാധനങ്ങൾക്കുള്ള ഇളവ് അഞ്ചിരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. അയ്യായിരം രൂപയിൽ നിന്നാണ് ഇത് 25,000ൽ എത്തിയത്. ചെറിയതോതിലുള്ള കള്ളക്കടത്ത് ഒഴിവാക്കാനും നടപടി സഹായകമാകുമെന്നാണ് വിലയിരുത്തൽ.

1 COMMENT

  1. Is it applicable for led TV. I don’t think so.because customers always tells that for led monitors duty should be paid. So what about new rule ?

LEAVE A REPLY