കിസ്മത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ ഇറങ്ങി

0

ഷെയ്ന്‍, ശ്രുതി, വിനയ് ഫോര്‍ട്ട് എന്നിവര്‍ അഭിനയിക്കുന്ന പുതിയ ചിത്രം കിസ്മത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ ഇറങ്ങി. നവാഗതനായ ഷാനവാസ് കെ ബാബുട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്‍. നടന്‍ അഭിയുടെമകനാണ്ചിത്രത്തിലെ നായക കഥാപാത്രം  ഷെയ്ന്‍. ആദ്യത്തെ ടീസറില്‍ നായകനേയും നായികയേയുമായിരുന്നു അവതരിപ്പിച്ചത്. ഈ ടീസറില്‍ വിനയ് ഫോര്‍ട്ടും പി. ബാലചന്ദ്രനടക്കമുള്ള താരങ്ങളാണ് എത്തുന്നത്.
ഞാന്‍ സ്റ്റീവ് ലോപ്പസിനു ശേഷം രാജിവ് രവിയുടെ പങ്കാളിത്തത്തിലുള്ള കളക്ടീവ് ഫേല് വണ്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസാണ് കിസ്മത്ത് തീയറ്ററുകളില്‍ എത്തിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe