വിമാനം ആര് പറത്തുമെന്ന് ഇനി കോടതി പറയും!!

 

ശാരീരികപരിമിതികളെ മറികടന്ന് വിജയം കൈവരിച്ച സജി തോമസിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രദീപ് എം നായർ സംവിധാന ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് വിമാനം. ജീവിതം സിനിമയാക്കുന്നതിനുള്ള പകർപ്പവകാശം സജി തോമസിൽ നിന്ന് വാങ്ങി ഇത്തരമൊരു സിനിമയുമായി നവാഗത സംവിധായകൻ എത്തുന്നു എന്ന വാർത്തയും പൃഥ്വി വിമാനം പറത്താൻ തയ്യാറാവുന്നു എന്നതും വാർത്തകളിൽ നിറഞ്ഞിരുന്നു.

എന്നാൽ,ഇതേ കഥയുമായി മറ്റൊരു സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ടത്രെ. വിനീത് ശ്രീനിവാസനെ നായകമായി പരസ്യസംവിധായകൻ ശ്രീകാന്ത് മുരളി ഒരുക്കുന്ന സിനിമയുടെ കഥയും ഇതു തന്നെയാണെന്നാണ് പ്രദീപിന്റെ ആരോപണം. സന്തോഷ ്എച്ചിക്കാനം തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രത്തിനെതിരെ പ്രദീപ് ഫെഫ്കയെ സമീപിക്കുകയും ചെയ്തു. എന്നാൽ,പരിഹാരമായില്ല. തുടർന്ന് കേസുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.

സജിതോമസിന്റെ കഥയല്ല തന്റെ സിനിമയെന്നും നായകന് അംഗപരിമിതനല്ലെന്നും സന്തോഷ് എച്ചിക്കാനം പറയുന്നു. നിരവധി കാര്യങ്ങൾ ചെയ്തുകൂട്ടുന്ന തന്റെ കഥാപാത്രം വിമാനവും നിർമ്മിക്കുന്നു എന്നേയുള്ളെന്നും അദ്ദേഹം പറയുന്നു.എന്തായാലും അടുത്ത ആഴ്ച തൊടുപുഴ മുൻസിഫ് കോടതിയിൽ ഹർജി നല്കാനാണ് പ്രദീപ് എം നായരുടെ തീരുമാനം.

NO COMMENTS

LEAVE A REPLY