ഇതാണ് കൊലയ്ക്ക് കാരണമായ ആ വീഡിയോ

0

ഇന്നലെ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മോഡലും ടിവി അവതാരകയുമായ ക്വാന്റീല്‍ ബലോചിന്റെ മരണത്തിന് കാരണമായ ബാന്‍ എന്ന മ്യൂസിക്ക് വീഡിയോ ആണിത്. മതസംഘടനകള്‍ ഈ വീഡിയോ കാണരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ ഹിറ്റായിരുന്നു. അല്പവസ്ത്രധാരിയായിട്ടായിരുന്നു ക്വാന്റീല്‍ വീഡിയോയില്‍ എത്തിയത്.യുവഗായകനായ ആര്യന്‍ ഖാനുമായാണ് ക്വാന്റീല്‍ ഈ ആല്‍ബം ചെയ്തത്.

ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയകളില്‍ ഇവര്‍ക്കെതിരെ പ്രതിഷേധം ശക്തമായി. ഒപ്പം ക്വാന്റീലിന്റെ തിരിച്ചറിയല്‍ രേഖകളും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. തന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് ക്വാന്റീല്‍ പാക്ക് ആഭ്യന്തര മന്ത്രിയേയും, പോലീസ് മേധാവികളേയും സമീപിച്ചിരുന്നു. എന്നാല്‍ സ്വന്തം വീട്ടില്‍ വച്ച് ക്വാന്റീലിന്റെ സഹോദരന്‍ വസീം ഇവരെ കഴുത്ത് ഞെരിച്ച് കൊലചെയ്തു.
ടി ട്വന്റി ലോകക്കപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ നഗ്ന നൃത്തം ചെയ്യുമെന്ന പ്രസ്താവന നടത്തിയത് ക്വാന്റീല്‍ ആയിരുന്നു. വിരാട് കോഹ്ലിയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞും ഇവര്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Comments

comments

youtube subcribe