പ്രസ് സ്റ്റിക്കർ പതിച്ച് വിലസാമെന്ന് ഇനി കരുതേണ്ട!!

 

വാഹനങ്ങളിൽ അനധികൃതമായി പ്രസ് സ്റ്റിക്കർ പതിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ടോമിൻ തച്ചങ്കരി. മാധ്യമപ്രവർത്തനത്തിനായി അനുവദിക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും പലരും അനധികൃതമായി ദുരുപയോഗം ചെയ്യുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.

മാധ്യമപ്രവർത്തകർ തങ്ങളുടെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ മാത്രമേ ഇനി മുതൽ സ്റ്റിക്കർ ഉപയോഗിക്കാവൂ എന്നാണ് നിർദേശം. ഇതു സംബന്ധിച്ച അറിയിപ്പ് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി,കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് ,പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്നും ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

NO COMMENTS

LEAVE A REPLY