സാന്ദ്രാ തോമസിന്റെ വെഡ്ഡിംഗ് ടീസര്‍

0

നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ വെഡ്ഡിംഗ് ടീസര്‍ കാണാം. നിലമ്പൂര്‍ എടക്കര സ്വദേശി വില്‍സണ്‍ ജോണ്‍ തോമസുമായാണ് ഇക്കഴിഞ്ഞ ജൂലൈ 11 ന് സാന്ദ്രയുടെ വിവാഹം കഴിഞ്ഞത്. വ്യവസായിയും ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയുമാണ് വില്‍സണ്‍.
എടക്കര ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. സാന്ദ്ര ബാലതാരമായാണ് സിനിമയില്‍ എത്തിയത്. നെറ്റിപ്പട്ടം, മിമിക്സ് പരേഡ്, ഓ ഫാബി, കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, എന്നീ സിനിമയളില്‍ ബാലതാരമായി. ഫ്രൈഡേ, കിളിപോയി, ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, പെരുച്ചാഴി എന്നീ സിനിമകളിലും മികച്ച റോളുകള്‍ ചെയ്ത് സാന്ദ്ര മലയാള സിനിമയുടെ ഭാഗമായി. ഫ്രൈഡേ ഫിലിം ഹൗസ് എന്ന ചലച്ചിത്ര നിര്‍മ്മാണ കമ്പനിയുടെ ഉടമകളിലൊരാളാണ് സാന്ദ്ര.

Comments

comments