പച്ചമുളക് വാങ്ങുമ്പോൾ സൂക്ഷിക്കുക!!

 

കാസർഗോഡ് പിലിക്കോട് കാലിക്കടവിലെ മൊത്ത ചില്ലറ വ്യാപാര സ്ഥാപനത്തിൽ നിന്ന് പച്ചക്കറി വാങ്ങി വീട്ടിലേക്കു പോരുമ്പോൾ അബ്ദുൾ ലത്തീഫ് വെറുതെ പോലും ചിന്തിച്ചിട്ടുണ്ടാവില്ല തനിക്കൊപ്പം ഒരു അണലിപ്പാമ്പും പോരുന്നുണ്ടെന്ന്. വീട്ടിലെത്തി പച്ചമുളകിന്റെ പൊതി അഴിയ്്ക്കുമ്പോഴാണ് അതിൽ മുളക് മാത്രമല്ല ഫ്രീയായി ഒരു അണലിയെയും കിട്ടിയത് അറിഞ്ഞത്.

പാമ്പിനെ ഉടനെ തല്ലിക്കൊന്നെങ്കിലും ലത്തീഫിന്റെ ഞെട്ടൽ മാറിയിട്ടില്ല. മുളക് തൂക്കി പൊതിഞ്ഞ കടക്കാരനും പൊതിയഴിച്ച ലത്തീഫുമൊക്കെ ഭാഗ്യം കൊണ്ട് പാമ്പ് കടി ഏൽക്കാതെ രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ. ദേശീയപാതയോരത്തെ കടയുടെ വരാന്തയിലാണ് മുളക് വയ്ക്കുന്നത്. സമീപത്തെ ഓലുചാലിൽ നിന്ന് ഇഴഞ്ഞെത്തിയതാവും പാമ്പ് എന്നാണ് സംശയിക്കുന്നത്.

NO COMMENTS

LEAVE A REPLY