ഏഴായിരം ചിത്രങ്ങള്‍ കൊണ്ട് ഒരു ‘ഹൃദ്യ’മായ ഒരു പ്രണയഗാനം

ഏഴായിരത്തോളം ഫോട്ടോകള്‍ ചേര്‍ത്ത് വച്ച് അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു സംഗീത ആല്‍ബം. അങ്ങനെ മലയാളത്തിലെ ആദ്യത്തെ സ്റ്റോപ്പ് മോഷന്‍ വീഡിയോ രംഗത്ത് എത്തി. കേരളത്തില്‍ ഒട്ടും  പ്രചാരത്തിലില്ലാത്ത സാങ്കേതിക വിദ്യ ആണിത്.  ജമ്നാപ്യാരി എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ശ്യാംലിന്‍ ജേക്കബാണ് ഏറെ പ്രത്യേകതയുള്ള ആ വീഡിയോ ആല്‍ബത്തിന്റെ അമരക്കാരന്‍. വൈറ്റ് മാറ്റ് തറയില്‍ വിരിച്ച് അതില്‍ കിടത്തിയാണ് അഭിനേതാക്കള്‍ പോസ് ചെയ്തത്. ഇത് ഒരു മാല പോലെ കൊരുത്താണ് വീഡിയോ തയ്യാറാക്കിയത്.

image

നാലു ദിവസം കൊണ്ടാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ജി. വേണുഗോപാലിന്റെ മകന്‍ അരവിന്ദ് വേണുഗോപാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്യാംലിന്റേത് തന്നെയാണ് വരികള്‍.ടെലിവിഷന്‍ ആങ്കറും നടനുമൊക്കെയായ അനീഷ് റഹ്മാനും അഖിലാ നാഥുമാണ് ഈ വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe