കുട്ടിക്കളി അതിരുകടക്കുമ്പോൾ….

 

സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ തൊഴിയേറ്റ് ഒന്നാം ക്ലാസുകാരൻ മരിച്ചു. ഹൈദരാബാദിലാണ് സംഭവം.പ്രൊമിസിംഗ്‌ സ്‌കോളേഴ്‌സ് സ്‌കൂൾ വിദ്യാർഥി മൊഹമ്മദ് ഇബ്രാഹിം ആണ് മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഏഴ് വയസ്സുകാരൻ,ഇബ്രാഹിമിന്റെ വയറ്റിൽ ശക്തിയായി തൊഴിയ്ക്കുകയായിരുന്നു. വയറ്റിൽ ഗുരുതരമായി പരിക്കേറ്റ കുട്ടി അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

സംഭവത്തിനു പിന്നിൽ സ്‌കൂൾ അധികൃതരുടെ അനാസ്ഥയാണെന്ന് കാട്ടി ഇബ്രാഹിമിന്റെ പിതാവ് പോലീസിൽ പരാതി നല്കി. എന്നാൽ,ഇങ്ങനൊരു വഴക്ക് നടന്നതേ അറിഞ്ഞില്ലെന്നും അതിനാൽ തങ്ങൾ നിരപരാധികളാണെന്നുമാണ് സ്‌കൂൾ അധ്യാപകരുടെ നിലപാട്.മൂന്നാം ക്ലാസ് വിദ്യാർഥിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ കുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ കേസ് എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ പോലീസിന് ആശങ്കയുണ്ട്.സംഭവത്തിൽ സ്‌കൂളിന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe