ശലഭപ്പുഴുവില്‍ നിന്ന് ചിത്രശലഭത്തിലേക്കുള്ള മാറ്റം വീഡിയോ കാണാം

ഒരു വര്‍ണ പ്രപഞ്ചം തീര്‍ത്ത്..പൂന്തേന്‍ നുകര്‍ന്ന്‌..എങ്ങോട്ടോ പറന്ന് പോകുന്ന ശലഭങ്ങളുടെ മനോഹരമായ ജീവിത ചക്രം കണ്ടിട്ടുണ്ടോ? ഒരു പൂ വിരിയുന്ന പോലെ മനോഹരമാണ് ആ കാഴ്ച. തളിരിലകളിലോ, മുകുളങ്ങളിലോ  നിക്ഷേപിക്കുന്ന മുട്ടകളാണ് ലാര്‍വയാകുന്നത്.  ലാർവ്വ രൂപത്തില്‍ എത്തുമ്പോള്‍ പ്രോതൊറാസിക്കോട്രോപ്പിക് എന്ന ഹോർമോൺ പുറപ്പെടുവിക്കുന്നു. ഈ സമയത്ത് ലാർവ്വയുടെ ഭാരം ഒരു പരിധിയിലധികം വർദ്ധിച്ചിട്ടുണ്ടാകും. പിന്നീട് ലാർവ ഭക്ഷണം നിർത്തുന്നു, അതിനുശേഷം പ്യൂപ്പ അവസ്ഥയിൽ സമാധിയിരിക്കാൻ പറ്റിയ ഒരു സ്ഥലത്തിനായുള്ള അന്വേഷണമാണ്. സ്ഥലം കിട്ടിയാല്‍ സ്വയം ഉണ്ടാക്കിയ ഒരു ഉറയിൽ അഞ്ച് മുതല്‍ പതിനഞ്ച് ദിവസം വരെ ഇത് സമാധിയിലിരിക്കും. പ്യൂപ്പയുടെ ചിറകുകളിലെ കോശങ്ങൾ മീറ്റോസിസിലൂടെ അതിവേഗം വിഭജിച്ച് ആണ് ചിത്രശലഭത്തിന്റെ ചിറകുകളുടെ വലിപ്പത്തിൽ എത്തും. പ്യൂപ്പ അവസ്ഥയിലെത്തിയ ലാർവകൾ ഒന്നു രണ്ടാഴ്ചകൾ കൊണ്ട് പൂർണ്ണവളർച്ചയെത്തുകയും ചിത്രശലഭം കൂടു പൊട്ടിച്ചു പുറത്തുവരികയും ചെയ്യും. സാധാരണയായി പ്രഭാതസമയങ്ങളിലാണ് ചിത്രശലഭങ്ങൾ പുറത്തുവരുന്നത്. പ്യൂപ്പയുടെ ലോലമായ പാർശ്വങ്ങൾ അടർത്തി ആദ്യം തലഭാഗവും, പിന്നെ മദ്ധ്യഭാഗവും ചിറകുകളും, ഒടുവിൽ ഉദരവും എന്ന ക്രമത്തിലാണ് പുറത്തു വരുന്നത്. പുറത്തു വരുന്ന ചിത്രശലഭത്തിന്റെ ചിറകുകൾ ചുരുട്ടിക്കൂട്ടപ്പെട്ട രീതിയിലാണുണ്ടാവുക. ഏതാനും മിനിറ്റുകൾക്കുള്ളിൽ ചിറക് ഉണങ്ങുകയും നിവർന്ന് വരുന്നതോടെ അവയും പ്രകൃതിയുടെ അത്ഭുതങ്ങളിലേക്ക് ചേക്കേറും.

NO COMMENTS

LEAVE A REPLY