കട്ടപ്പുറത്തിരിക്കുന്ന ബസ്സുകള്‍ ഇനി സഞ്ചരിക്കുന്ന മൂത്രപ്പുരകള്‍

പുനെയില്‍ കട്ടപ്പുറത്തിരിക്കുന്ന പഴയ ബസ്സുകള്‍ ഇനി മുതല്‍ സഞ്ചരിക്കുന്ന മൂത്രപ്പുരകള്‍. നഗരത്തിന്റെ തിരക്കേറിയ സ്ഥലങ്ങളിലേക്കാണ് ഇവയുടെ ‘ഓട്ടം’ എത്തുക. പിംപ്രി-ചിംച്വാഡ് നഗരസഭയിലെ ബസ്സുകളാണ് ഈ മാതൃകാ ‘സര്‍വീസ്’ നടത്തുന്നത്. ഇത്തരത്തില്‍ 100ബസ്സുകള്‍ ഉടന്‍ തന്നെ നിരത്തില്‍ ഇറങ്ങും. ബസ്സിന്റെ വിപണി വില ഒരു ലക്ഷം രൂപ നഗരസഭ ബസ്സിന്റെ ഉടമ പരിവഹന്‍ മണ്ഡല്‍ ലിമിറ്റഡിന് നല്‍കും. ആധുനിക സൗകര്യങ്ങളോടെയാണ് ബസ്സില്‍ ശൗചാലയങ്ങള്‍ ഒരുങ്ങുക. ബസ്സ് പൂര്‍ണ്ണമായും ശീതികരിക്കുകയും ചെയ്യും.

NO COMMENTS

LEAVE A REPLY