പ്രിസ്മ എത്തുന്നു ആന്‍ഡ്രോയിഡിലേക്കും

ഐഫോണുകാര്‍ പ്രിസ്മ ഇട്ട് തകര്‍ക്കുന്നത് കണ്ട് ആന്‍ഡ്രോയിഡ്കാര്‍ വിഷമിക്കേണ്ട. കാരണം ആ വിഷമത്തിന് അല്‍പായുസ്സേ ഉള്ളൂ. പ്രിസ്മാ ആപ്പ് ആന്‍ഡ്രോയിഡുകാര്‍ക്കും വരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ ആപ്പ് ഉടന്‍ ലഭ്യമാക്കുമെന്ന് പ്രിസ്മ കമ്പനിയുടെ സി.ഇ.ഒ അലക്സി മൊയ്സീന്‍കോവ് അറിയിച്ചു. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് ആദ്യമോ പ്രിസ്മ ആന്‍ഡ്രോയിഡ് ഫോണുകളിലേക്കെത്തും. ഒരു ഫോട്ടോയെ വിശകലനം ചെയ്ത് അതിന് ചേര്‍ന്ന ഫില്‍റ്റര്‍ ഏതാണെന്ന് നിര്‍ദേശിക്കുന്ന പ്രിസ്മയുടെ വേര്‍ഷനും ഉടന്‍ തന്നെ പുറത്ത് ഇറങ്ങുമെന്നാണ് സൂചന.
നിലവില്‍ ഐഫോണില്‍ മാത്രമാണ് പ്രിസ്മയുള്ളത്. ഇതില്‍ തന്നെ ഐഒഎസ് എട്ടിനുമുകളില്‍ ഉള്ളവര്‍ക്ക് മാത്രമാണ് പ്രിസ്മ ഉപയോഗിക്കാന്‍ പറ്റുന്നത്. ആപ് ഇറങ്ങി കേവലം ഒമ്പത് ദിവസങ്ങള്‍ കൊണ്ട് ഏറ്റവും കൂടതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് എന്ന റെക്കോര്‍ഡും പ്രിസ്മ സ്വന്തമാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY