എയര്‍ ഇന്ത്യയുടെ സൈറ്റ് ഹാക്ക് ചെയ്ത ടെക്കി അറസ്റ്റില്‍

എയര്‍ ഇന്ത്യയുടെ എയര്‍ലൈന്‍സ് വെബ്സൈറ്റ് ഹാക്ക് ചെയ്ത ആള്‍ അറസ്റ്റില്‍. ഐ.ടി വിദഗ്ധനും ബി.സി.എ ബിരുദധാരിയുമായ അനിതേഷ് ഗോസ്വാമി എയര്‍ ഇന്ത്യയുടെ മുന്‍ ജീവനക്കാരനായിരുന്നു. സ്ഥിരം യാത്രക്കാരുടെ എയര്‍ലൈന്‍സ് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇയാള്‍ പല ഏജന്‍സികള്‍ക്കും ടിക്കറ്റ് വില്‍ക്കുകയായിരുന്നു. ജയ്പൂരില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്.

മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം വഞ്ചനകുറ്റം, വ്യാജരേഖ ചമക്കല്‍ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഇക്കണോമിക് ഒഫന്‍സ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുമ്പ് കിങ് ഫിഷര്‍ എയര്‍ലൈന്‍സിലും എയര്‍ ഇന്ത്യയിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe