ലൈംഗിക പീഡന ഇരകളാകുന്ന സർക്കാർ ജീവനക്കാർക്ക് ആനുകൂല്യം

ഇന്ത്യയിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ശമ്പളത്തോടെ മൂന്നുമാസത്തെ അവധി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം. ഇതിലുണ്ടാകുന്ന കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് വേണ്ടിയാണ് മൂന്നുമാസം അവധി അനുവദിക്കുന്നത്. പലപ്പോഴും ഇരകളാകുന്നവർക്കുണ്ടാകുന്ന സമയ-സാമ്പത്തിക തടസ്സങ്ങൾ കാരണം കേസ് പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുന്നതിനാലാണ് സർക്കാരിന്റെ ഈ നീക്കം. അന്വേഷണ കാലാവധിയില്‍ വേതനത്തോടെ അവധി നല്‍കുന്നത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പേഴ്സനല്‍ ആന്‍റ് ട്രെയിനിങ് വകുപ്പാണ് പുറത്തറിക്കിയത്.

മാത്രമല്ല, അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ മാനസികാവസ്ഥ പരിഗണിച്ചുകൊണ്ടാണ് തൊഴിലിടങ്ങളില്‍ നിന്നും അവര്‍ക്ക് അവധി അനുവദിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പലപ്പോഴും നമ്മുടെ സാമൂഹിക കാലാവസ്ഥയിൽ ഇരകളാകുന്നവർക്ക് തീർത്തും അനുകൂലമല്ല സഹപ്രവർത്തകരുടെ തുടർന്നുള്ള സഹകരണം എന്നതും കണക്കിലെടുത്തു. ലൈംഗിക അതിക്രമകേസുകളില്‍ ഇരകളായവരെ സാക്ഷികള്‍ സാമ്പത്തിക പ്രലോഭനങ്ങളിൽ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നീക്കം. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ 2013ല്‍ കൊണ്ടുവന്ന ‘തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

NO COMMENTS

LEAVE A REPLY