വിൻഡീസലിന്റെ പിറന്നാൾ ദിനത്തിൽ ‘ട്രിപ്പിൾ എക്‌സ്’ ടീസർ പുറത്തവിട്ട് ദീപിക

ദീപിക പദ്‌കോണിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം ട്രിപ്പിൾ എക്‌സ് ദി റിട്ടേൺ ഓഫ് സാന്റർ കേജ് എന്ന ചിത്രത്തിന്റെ ടീസർ ഇറങ്ങി. ട്രിപ്പിൾ എക്‌സ് നായകൻ വിൻഡീസലിന്റെ 49ആം പിറന്നാൾ ദിനത്തിലാണ് ദീപിക ടീസർ പുറത്തുവിട്ടത്.

ബോളിവുഡിൽ നിന്നുള്ള ഒരാളോടൊപ്പം അഭിനയിക്കണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നെന്നും അത് ദീപികയോടൊപ്പമായതിൽ സന്തോഷമുണ്ടെന്നും ഡീസൽ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു

കേജി’ന്റെ മുൻ കാമുകിയായിരുന്ന സെറീന അംഗർ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്. വിൻ ഡീസലാണ് കേജ് ആയി എത്തുന്നത്.

‘ട്രിപ്പിൾ എക്‌സ്’ സിരീസിലെ മൂന്നാം ചിത്രമാണ് ‘ദി റിട്ടേൺ ഓഫ് സാൻഡർ കേജ്’. ‘ട്രിപ്പിൾ എക്‌സ്’ (2002), ‘ട്രിപ്പിൾ എക്‌സ്: സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ (2005) എന്നിവയാണ് ഈ സിരീസിലെ ആദ്യ ചിത്രങ്ങൾ.

NO COMMENTS

LEAVE A REPLY