ജീവൻതുടിക്കുന്ന ആ ഹൃദയം ആകാശയാത്രയിലാണ്…

0

 

വീണ്ടുമൊരു ഹൃദയം എയർ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്. കോരാണി സ്വദേശി വിശാലിന്റെ(15) ഹൃദയം മണിക്കൂറുകൾക്കുള്ളിൽ കൊച്ചിയിലെത്തും. ആർമിയുടെ പ്രത്യേക വിമാനത്തിലാണ് ഹൃദയം കൊച്ചി ലിസി ആശുപത്രിയിലെത്തിക്കുക.

കേരളസർക്കാരിന്റെ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത രോഗിക്കായാണ് ഹൃദയം എറണാകുളത്തേക്ക് എത്തിക്കുന്നത്. പതിനൊന്നരയോടെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്ത ഹൃദയവുമായി ഡോക്ടർമാർ 12 മണിയോടെ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്.

ഈ മാസം 16ന് വൈകുന്നേരം സ്‌കൂൾവിട്ട് വീട്ടിലേക്ക് പോവുംവഴിയാണ് വിശാൽ അപകടത്തിൽ പെട്ടത്. കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മസ്തിഷ്‌ക മരണം സംഭവിച്ച വിശാലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ
തീരുമാനിക്കുകയായിരുന്നു.ഹൃദയം ,കരൾ,വൃക്കകൾ എന്നിവയാണ് ദാനം ചെയ്യുന്നത്.

Comments

comments

youtube subcribe