ബീഹാറിലെ മാവോയിസ്റ്റ് ആക്രമണം; 10 സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടു

ബീഹാറിൽ മാവോയിസ്റ്റ് ആക്രമണത്തിൽ പത്ത് സിാർപി എഫ് സൈനികർ കൊല്ലപ്പെട്ടു. ബീഹാറിലെ ഗയയിലെ ചകർബന്ധ വനമേഖലയിലാണ് മാവോയിസ്റ്റു കൾ ഇന്നലെ രാത്രി ആക്രമണം നടത്തിയത്. ഇവർ നടത്തിയ ബോംബ് സ്‌ഫോടന ത്തിലാണ് 10 സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ടത്. അഞ്ച് സൈനികരുടെ നില ഗുരുതരമാണ്.

ബോംബ് സ്‌ഫോടനത്തിന് പിന്നാലെ മാവോയിസ്റ്റുകൾ സൈനികർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. സൈന്യം ശക്തമായ തിരിച്ചടിയിൽ നാല് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.

ഔറംഗബാദ് ജില്ലയിലെ ഗയമേഖലയിലുള്ള മാവോയിസ്റ്റ് ശക്തിപ്രദേശങ്ങളിൽ പരിശോധന കഴിഞ്ഞു മടങ്ങുന്ന മാവോയിസ്റ്റുകളെ നേരിടാൻ രൂപീകരിച്ച സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്റെ 205ാം കോബ്ര ബറ്റാലിയന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് ഉപയോഗിച്ചാണ് സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സ്‌ഫോടനവും വെടിവെപ്പും ആരംഭിച്ചത്.

പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. സ്ഥലത്ത് കൂടുതൽ ഐഇഡി ഉപകരണങ്ങൾ സ്‌ഫോടനം നടത്താൻ സ്ഥാപിച്ചിട്ടുള്ളതായി സൈന്യം സംശയിക്കുന്നു. ഉഗ്ര സ്‌ഫോടനശേഷിയുള്ള ഐഇഡി ഉപകരണങ്ങളും എകെ47 അടക്കമുള്ള തോക്കുകളും ആയുധങ്ങളും സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ആക്രമണ ശേഷം സൈനികരുടെ രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ എത്തിച്ചെങ്കിലും ശക്തമായ വെടിവെപ്പിനെ തുടർന്ന് വനത്തിൽ ഇറക്കാൻ സാധിച്ചില്ല. എട്ട് ‘കോബ്ര’കൾ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയായിരുന്നു. രണ്ട് പേർ ആശുപത്രിയിൽവെച്ചും മരിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE