ഡ്രൈവിംഗിൽ മിടുക്കനാണെങ്കിൽ നിങ്ങൾ ഇതൊന്നും ചെയ്യില്ല!!

 

അനുഭവസമ്പത്താണ് മികച്ച ഡ്രൈവർമാരെ സൃഷ്ടിക്കുന്നത്.വാഹനം ഓടിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ഒരു കല തന്നെയാണ്. ഒരു മികച്ച ഡ്രൈവർ ഒരിക്കലും ചെയ്യാത്ത ചില കാര്യങ്ങളുണ്ട്.

  • ഇറക്കം ന്യൂട്രലടിക്കുക

ഇന്ധനലാഭത്തിനു വേണ്ടിയാണ് പലരും ഇറക്കം ന്യൂട്രലിൽ ഇറങ്ങുന്നത്. എന്നാൽ,ഇത് ഡ്രൈവിംഗിന്റെ സുരക്ഷ ഇല്ലാതാക്കും. കയറ്റം കയറാൻ ഉപയോഗിച്ച അതേ ഗിയറിൽ വേണം അതേ കയറ്റം ഇറങ്ങാനും.ഇറക്കം ന്യൂട്രലിലാക്കുന്നത് മൂലം ബ്രേക്കുകൾ അമിതമായി ചൂടാകുകയും ബ്രേക്ക് പിടുത്തം കിട്ടാതെ വരികയും ചെയ്യാം. യാതൊരു കാരണവശാലും എഞ്ചിൻ ഓഫ് ചെയ്ത് ന്യൂട്രലിൽ ഇറക്കം ഇറങ്ങരുത്യ എഞ്ചിൻ ഓഫായിരിക്കുമ്പോൾ പവർ സ്റ്റിയറിംഗും പവർ ബ്രേക്കുമൊന്നും പ്രവർത്തിക്കാത്തതിനാൽ വലിയ അപകടം ഉണ്ടായേക്കാം.

  • ക്ലച്ചും ബ്രേക്കും ഉപയോഗിച്ച് വേഗത കുറയ്ക്കുക

ക്ലച്ചും ബ്രേക്കും ഉപയോഗിച്ച് മാത്രം വാഹനത്തിന്റെ വേഗത കുറയ്ക്കാൻ ശ്രമിക്കരുത്.ഗിയർ ആവശ്യത്തിന് ഡൗൺ ചെയ്ത് എഞ്ചിൻ ബ്രേക്കിംഗ് കൂടി നടത്തിയില്ലെങ്കിൽ വാഹനം നിശ്ചലമാവാൻ വൈകും. ബ്രേക്കിന്റെയും ക്ലച്ചിന്റെയും തേയ്മാനം കുറയ്ക്കാനും എഞ്ചിന്റെ ആയുസ് നീട്ടാനും ഗിയർ ഉപയോഗിച്ചുള്ള വേഗത കുറയ്ക്കൽ സഹായിക്കും.

  • ട്രാഫിക് സിഗ്നൽ കാത്ത്കിടക്കുമ്പോൾ ക്ലച്ച് അമർത്തുക

ഇന്ധനനഷ്ടവും ക്ലച്ചിന്റെ പെട്ടനുള്ള തേയ്മാനവും ആണ് ഇതുകൊണ്ടുള്ള ഫലം. അഞ്ച് സെക്കൻഡിലധികം കാതത്ുകിടക്കേണ്ടി വരുമെങ്കിൽ ഗിയർ ന്യൂട്രലിലാക്കുക.

  • എഞ്ചിൻ വെറുതെ ചൂടാക്കുക

ആദ്യ സ്റ്റാർട്ടിങ്ങിൽ വെറുതെ ആക്‌സിലറേറ്റർ കൊടുത്ത് എഞ്ചിൻ ചൂടാക്കുന്ന ശീലം എഞ്ചിന്റെ ആയുസിനെ ദോഷകരമായി ബാധിക്കും.തണുത്തിരിക്കുന്ന എഞ്ചിൻ പ്രവർത്തനത്തിനാവശ്യമായ താപനിലയിലെത്താനും ലൂബ്രിക്കേഷൻ ശരിയാക്കാനും ഒരു മിനിറ്റോളം എടുക്കും. ആ സമയത്ത് ആക്‌സിലറേറ്റർ കൊടുത്ത് ഇരപ്പിക്കുന്നത് ഇന്ധനനഷ്ടവും എഞ്ചിന്റെ തേയ്മാനവും വരുത്തിവയ്ക്കും.

  • ടയറുകളിലെ വായുമർദ്ദം നോക്കാതിരിക്കുക

ടയറിലെ കാറ്റ് കൂടുതലായാൽ മാത്രമല്ല കുറഞ്ഞിരുന്നാലും വേഗത്തിൽ പോകുമ്പോൾ ടയർ പൊട്ടിത്തെറിക്കാൻ സാദ്യതയുണ്ട്.വാഹനനിർമാതാക്കൾ നിർദേശിച്ചിരിക്കുന്ന അളവിൽ ടയറിൽ വായുമർദ്ദം ഉണ്ടെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക.

  • കയറ്റത്തിലും ഇറക്കത്തിലും പാർക്ക് ചെയ്യുമ്പോൾ ഹാൻഡ് ബ്രേക്ക് മാത്രം ഉപയോഗിക്കുക

കയറ്റത്തിലാണെങ്കിൽ ഫസ്റ്റ് ഗിയറിലും ഇറക്കത്തിലാണെങ്കിൽ റിവേഴ്‌സ് ഗിയറിലും ഇട്ടശേഷം ഹാൻഡ് ബ്രേക്ക് വലിച്ച് വച്ചാണ് മിക്കവരും കാർ പാർക്ക് ചെയ്യാറുള്ളത്. എന്നാൽ സുരക്ഷിതമായ മാർഗം താഴെ കാണിച്ചിരിക്കുന്ന ചിത്രത്തിലതു പോലെ ചെയ്യുന്നതാണ്. ടയറിന് അട വയ്ക്കുന്നതിന് തുല്യമായ ഫലം ഇതുമൂലം ഉണ്ടാകും.tips-new-5

  • ക്ലച്ചിൽ കാല് വച്ച് ഓടിക്കുക
    ക്ലച്ച് പെഡലിൽ എപ്പോഴും കാല് വച്ച് വണ്ടി ഓടിച്ചാൽ ക്ലിച്ചിന്റെ ആയുസ് പകുതിയിലേറെ കുറയും
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE