മാണിയ്ക്ക് എൻഡിഎയിലേക്ക് സ്വാഗതം

കേരളാകോൺഗ്രസ് എമ്മും മാണിയും എൻഡിഎയിലേക്ക് വരുന്നതിൽ എതിർപ്പില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. യുഡിഎഫ് മുന്നണി വിട്ട് എത്തിയാൽ എൻഡിഎ മുന്നണിയിൽ മാണി ഗ്രൂപ്പിനെ സ്വീകരിക്കുമെന്നും കുമ്മനം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

യുഡിഎഫിൽ കേരളകോൺഗ്രസ് എം വിഭാഗവും കോൺഗ്രസ് എ ഏ ഗ്രൂപ്പുകളും തമ്മിലുള്ള ശീത സമരം തുടരുന്നതിനിടയിലാണ് കുമ്മനം മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്.

രണ്ടിലയും താമരയും ഒരു കുടക്കീഴിലെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് കേരള രാഷ്ട്രീയം. മാണി കുമ്മനത്തിന്റെ വാക്കുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY