എം കെ ദാമോദരൻ രാജിയിലേക്ക്

0

മുഖ്യമന്ത്രിയുടെ മുഖ്യ നിയമോപദേഷ്ടാവ് സ്ഥാനം അഡ്വ. എംകെ ദാമോദരൻ രാജിവെക്കാൻ സാധ്യത. പ്രിൻസിപ്പൽ സെക്രട്ടറിയുടെ റാങ്ക് മാത്രം നൽകിയതിലുള്ള അതൃപ്തിയിലാണ് രാജി വെക്കുന്നതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

എന്നാൽ എം കെ ദാമോദരൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമമന്ത്രിയുടെ നിയമോപദേശക സ്ഥാനം മാത്രമുള്ള ഇദ്ദേഹത്തിന് സർക്കാറിന് വേണ്ടി കോടതിയിൽ ഹാജരാകാനാകില്ല.

1961 ലെ ബാർകൗൺസിൽ ചട്ടത്തിന്റെ ലംഘനമാണ് എം കെ ദാമോദരനെ നിയമോപദേഷ്ടാവായി നിയമിച്ചതെന്ന് അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. അതേ സമയം ദാമോദരനെ സ്ഥാനത്തുനിന്ന് മാറ്റിയില്ലെങ്കിൽ പ്രതിഷേധ നടപടികളുണ്ടാകുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകി.

Comments

comments