മൈക്കിൾ ജാക്‌സൺ ഇങ്ങനെയൊരാളായിരുന്നോ!!

0
182

 

പോപ്പ് സംഗീതരാജാവ് മൈക്കിൾ ജാക്‌സണ് ഏവരും അറിയുന്നതിൽ നിന്ന് ഭിന്നമായൊരു മുഖമുണ്ടായിരുന്നെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ. ഹോളിവുഡ് താരം എമ്മ വാട്‌സണെ വിവാഹം ചെയ്യാൻ ആഗ്രഹിച്ച ജാക്‌സൺ പ്രണയം മൂത്ത് എമ്മയുടെ കൂറ്റൻ കട്ടൗട്ട് തന്റെ ബംഗ്ലാവിൽ സ്ഥാപിച്ചിരുന്നത്രെ. അതിലെന്താ അത്ഭുതപ്പെടാനെന്ന് ചിന്തിക്കുന്നവർ ഡോക്ടർ തൊട്ടുപിന്നാലെ പറഞ്ഞത് കേൾക്കണം. അന്ന് എമ്മയ്ക്ക് വെറും 11 വയസ്സായിരുന്നു പ്രായം.ഹാരിപോർട്ടർ സീരീസിലൂടെ എമ്മ പ്രശസ്തയായതു മുതൽ ജാക്‌സൺ അവളെ ആഗ്രഹിച്ചിരുന്നു.download

ജാക്‌സൺ നോട്ടമിട്ടവരുടെ പട്ടികയിലെ ആദ്യ ഇര സുഹൃത്ത് മാർക്ക് ലെസ്റ്ററിന്റെ മകൾ ഹാരിയറ്റായിരുന്നു. കുട്ടിക്ക് അഞ്ച് വയസ്സുള്ളപ്പോൾ മുതൽ ജാക്‌സണ് അവളോട് അടങ്ങാത്ത അഭിനിവേശമായിരുന്നു എന്നാണ് ഡോക്ടർ പറയുന്നത്. image12 വയസ്സായപ്പോഴേക്കും അവളെ വിവാഹം ചെയ്യുന്ന കാര്യം സുഹൃത്തിനോട് സൂചിപ്പിച്ചു. എന്നാൽ,തന്റെ മകൾക്ക് വിവാഹപ്രായമായില്ലെന്ന് പറഞ്ഞ് സുഹൃത്ത് ജാക്‌സണെ ആ ആഗ്രഹത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

മൈക്കിൾ ജാക്‌സന്റെ ജീവിതത്തിലെ ആരും അറിയാത്ത രഹസ്യങ്ങൾ പറയുന്ന ദിസ് ഈസ് ഇറ്റ് എന്ന തന്റെ പുസ്തകത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഡോക്ടർ കോൺറാഡ് മറെയുടെ വെളിപ്പെടുത്തൽ. 2009ലാണ് ജാക്‌സൺ മരിച്ചത്.അവസാന കാലത്ത് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന മറെയ്‌ക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി അദ്ദേഹത്തിന് നാല് വർഷത്തെ തടവ്ശിക്ഷ വിധിച്ചിരുന്നു.

NO COMMENTS

LEAVE A REPLY