സ്വദേശിവല്‍ക്കരണതോത് വീണ്ടും കൂട്ടുന്നു. പ്രവാസികള്‍ ആശങ്കയില്‍.

0

സൗദിയില്‍ സ്വദേശി വല്‍ക്കരണ തോത് ഇനിയും വര്‍ദ്ധിപ്പിക്കുന്നു. ചെറുകിട സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് അഞ്ച് സ്വദേശി തൊഴിലാളികളെ നിയമിക്കണം എന്ന നിയമമാണ് വരുന്നത്. ഇടത്തരം സ്ഥാപനങ്ങളില്‍ ഇത് 49 ആണ്. നിതാഖത് പദ്ധതിയുടെ ഭാഗമായി നിയമങ്ങള്‍ പുനപരിശോധിച്ച ശേഷം തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന പുതിയ നിയമം ആണിത്. ചെറിയ സ്ഥാപനങ്ങളില്‍ ഒരു സ്വദേശി തൊഴിലാളി മതിയെന്നുള്ളത് ഒമ്പതാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ സ്വദേശി വല്‍ക്കരണത്തിന്റെ ആദ്യഘട്ടത്തില്‍ തൊഴില്‍ നഷ്ടപ്പെടാതെ ഇരുന്നവര്‍ക്ക് വിനയാകും. അവര്‍ക്കും അധികം താമസിയാതെ നാട്ടിലേക്ക് മടങ്ങേണ്ടി വരും.

Comments

comments

youtube subcribe