ആ ശസ്ത്രക്രിയ പുരോഗമിക്കുന്നു

0

തിരുവനന്തപുരം കോരാണി സ്വദേശി വിശാലിന്റെ ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ചു. വൈകുന്നേരം മൂന്നരയോടെ കൊച്ചിയിലെത്തിച്ച ഹൃദയം കേരള സർക്കാരിന്റെ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്ത രോഗിക്ക് തുന്നിപ്പിടിപ്പിക്കുന്ന ശസ്ത്രക്രിയ ലിസി ആശുപത്രിയിൽ പുരോഗമിക്കുകയാണ്.

08ce39e2-a105-4295-81e5-f6797faf6949
ഈ മാസം 16ന് വൈകുന്നേരം സ്‌കൂൾവിട്ട് വീട്ടിലേക്ക് പോവുംവഴിയാണ് വിശാൽ അകത്തിൽ പെട്ടത്. കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മസ്തിഷ്‌ക മരണം സംഭവിച്ച വിശാലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ തീരുമാനിക്കുകയായിരുന്നു.

http://twentyfournews.com/air-ambulance-heart-tvm-to-kochi/

Comments

comments

youtube subcribe