വാട്ടര്‍ മെട്രോ ഉദ്ഘാടനം 23ന്

വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഈമാസം 23നടക്കും. കോതാട് എസ് എച്ച് പള്ളി ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. ജര്‍മ്മന്‍ സാങ്കേതിക വിദ്യയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയ്ക്കും ചുറ്റുമുള്ള പഞ്ചായത്തുകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

78ബോട്ടുകളും.36 ബോട്ട് ജെട്ടികളുമാണ് ഉണ്ടാകുക. ഒരേ സമയം 50മുതല്‍100വരെ പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ആധുനിക ബോട്ടുകളാണ് വാട്ടര്‍ മെട്രോയുടെ ഭാഗമായി വരുന്നത്. 22 കിലോമീറ്റര്‍ വേഗതയാണ് ഈ ബോട്ടുകള്‍ക്കുണ്ടാകുക. കുമ്പളം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ മുപ്പത് കിലോമീറ്ററാണ് വാട്ടര്‍ മെട്രോയുംട ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.

പത്ത് മിനുട്ട് ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടാകും. ബോട്ട് ജെട്ടികളില്‍ എടിഎം കൗണ്ടറുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാര്‍ക്ക് വിശ്രമമുറികള്‍ എന്നിവയും ഉണ്ടാകും.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE