കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായി മർദ്ദിച്ചു

ഗവ.പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെ സ്ത്രീ പീഢന കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഹൈക്കോടതിയില്‍ സംഘര്‍ഷം. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിക്കുകയായിരുന്നു.
ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി ഹൈദ്രോസ്, ക്യാമറാമാന്‍ രാജേഷ് തകഴി, മീഡിയ വണ്‍ ക്യാമറാമാന്‍ മോനിഷ് എന്നിവരെ മര്‍ദിച്ച അഭിഭാഷകര്‍ ക്യാമറകള്‍ പിടിച്ചു വാങ്ങുകയും തല്ലിത്തകര്‍ക്കുകയും ചെയ്തു.
കോടതിയിലെ മീഡിയാ റൂം അടച്ചിട്ട അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും ചെയ്തു. ഇന്നലെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ ആക്രമണം നടത്തിയിരുന്നു. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകരെ കടത്തി വിടരുത് എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ആവശ്യം. അഭിഭാഷകര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഹൈക്കോടതി രജിസ്റ്റാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.കൊച്ചി കോണ്‍വെന്റ് റോഡില്‍ വച്ച് പെണ്‍കുട്ടിയെ കയറി പിടിച്ച സംഭവത്തിലാണ് പോലീസ് ഗവ.പ്ലീഡറായ ധനേഷ് മാത്യൂ മാഞ്ഞൂരാനെ അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY