ഇന്ത്യയിലെ ഏറ്റവും വലിയ പൂവ് വയനാട്ടിൽ വിരിഞ്ഞു

0

വയനാട്ടിലെ മാനന്തവാടിയിലാണ് ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ളതും ലോകത്ത് വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ളതുമായ പൂ വിരിഞ്ഞത്. ടൈറ്റാൻ അറാം എന്നാണ് ഈ പൂവിന് പേര്. അനോർ ഫോഫൽസ് ടൈറ്റാൻ എന്നാണ് ടൈറ്റാൻ അറാമിന്റെ ശാസ്ത്രീയ നാമം.

40 വർഷം ആയുസ്സുള്ള ചെടി മൂന്നോ നാലോ തവണ മാത്രമേ പുഷ്പിക്കാറുള്ളൂ. പുഷ്പിച്ച് രണ്ടോ മൂന്നോ ദിവസം കൊണ്ട് വാടിപ്പോകുകയും ചെയ്യും. കടുത്ത ദുർഗന്ധമായതിനാൽ ഇവ ശവപുഷ്പം എന്നും അറിയപ്പെടുന്നു. ആയിരം കിലോ ഗ്രാമോളം തൂക്കമുള്ള കിഴങ്ങിൽ നിന്നും രണ്ടര മീറ്റർ ഉയരത്തിലാണ് പൂവുണ്ടാകുന്നത്.

ചേനപ്പൂവുപോലിരിക്കുന്ന ഇത് മഴക്കാടുകളിലാണ് പ്രധാനമായും കണ്ടുവരുന്നത്. അറാസി കുടുംബത്തിൽപ്പെട്ട ഇക്യൂസേ ടോപ്‌സിഡിയ വർഗത്തിൽപ്പെട്ടതാണ് ടൈറ്റാൻ അറാം. കുറെ ചെറിയ പൂവുകൾ കൂടിച്ചേർന്ന് വലുതായി മാറുന്നു എന്നതാണ് ഇവയുടെ സവിശേഷത.

large-flower-worldജർമൻകാരനായ വുൾഫ് ഗാങ് ത്യു യോർകഫിന്റെ പേര്യ ഗുരുകുലം ബോട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പം വിരിഞ്ഞിരിക്കുന്നത്. 55 ഏക്കർ തരിശ് സ്ഥലത്താണ് ഇദ്ദേഹം ഗാർഡൻ ഒരുക്കിയിരിക്കുന്നത്. അപൂർവ ഇനം ഇരപിടിയൻ സസ്യങ്ങളും ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പമായ ഡക്വീഡ്‌സും ഉദ്യാനത്തിലുണ്ട്. വുൾഫ് ഗാങ് രണ്ടുവർഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോൾ ഗാർഡൻ പരിപാലിക്കുന്നത്. പൂവ് കാണാൻ നിരവധി പേരാണ് ഗാർഡനിൽ എത്തുന്നത്.

Comments

comments

youtube subcribe