ഫോട്ടോഷോപ്പിലൊരു മലയാളിയുണ്ട്!!

0

 

ഫോട്ടോഷോപ്പ് സോഫ്റ്റ് വെയർ ലോഡ് ചെയ്തു വരുമ്പോൾ അത് ഡെവലപ്പ് ചെയ്തവരുടെ പേരുകൾ തെളിഞ്ഞുവരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ അതിൽ ചില ഇന്ത്യൻ പേരുകളുണ്ട്. ഒന്നുകൂടി ശ്രദ്ധിച്ചാൽ അതിലൊരു മലയാളിപ്പേരും കാണാം!!photoshop

വിനോദ് ബാലകൃഷ്ണൻ എന്ന ആ പേരിന്റെ ഉടമ പത്തനംതിട്ടയിലെ കൈപ്പട്ടൂർ വള്ളിക്കോട് സ്വദേശിയാണ്. കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലായിരുന്നു വിനോദിന്റെ ഉപരിപഠനം. അവിടെ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം അഡോബ് സിസ്റ്റത്തിൽ ജോലിയിൽ പ്രവേശിച്ചു. ഫോട്ടോഷോപ്പ് ടീമിനൊപ്പം അമേരിക്കയിലെ കാലിഫോർണിയയിലാണ് ഇപ്പോൾ വിനോദ് ജോലി ചെയ്യുന്നത്.11001742_10203674158642115_5849643645057887589_n

Comments

comments

youtube subcribe