ലോകത്തിലെ പത്ത് കൊടുംഭീകരരില്‍ ഒരാള്‍ നരേന്ദ്ര മോഡി!!

ലോകത്തെ ഏറ്റവും വലിയ കുറ്റവാളികള്‍ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടുണ്ടോ? എറെ പരിചിതമായ ഒരു മുഖം അതിനിടയില്‍ കാണാം. മാറ്റാരുടേയും അല്ല സാക്ഷാല്‍ നരേന്ദ്രമോഡിയുടെ ചിത്രമാണത്. വെറുതെ ടോപ് ടെന്‍ ക്രിമിനല്‍സ് ഇന്‍ ദ വേള്‍ഡ് എന്ന് ഒന്ന് ടൈപ് ചെയ്ത് നോക്കിയേ.. ദാവുദ് ഇബ്രാഹിം ഒസാമാ ബില്ലാദന് എന്നിവര്‍ക്കൊപ്പം മോഡിയുടേയും ചിത്രം കാണാം!! വെറും ക്രിമിനല്‍സ് ഇന്‍ ദ വേള്‍ഡ് എന്ന് സെര്‍ച്ച് ചെയ്താലും ഇത് തന്നെയാണ് അവസ്ഥ.
സംഭവം എന്തായാലും സീന്‍ ആയി. സുശീല്‍ കുമാര്‍ മിശ്ര എന്ന അഭിഭാഷകന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗൂഗിളിന് അലഹബാദ് കോടതിയുടെ നോട്ടീസ് പോയിട്ടുണ്ട്. ഈ സംഭവം നേരത്തേയും ചര്‍ച്ചയായതും ഗൂഗിള്‍ മാപ്പ് പറഞ്ഞിട്ടുള്ളതുമാണ്. എന്നാല്‍ ഇപ്പോഴും സെര്‍ച്ച് ചെയ്താല്‍ കൊടുംഭീകരരോടൊപ്പമാണ് മോഡിയുടേയും സ്ഥാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here