സെന്‍കുമാറിന്റെ ഹര്‍ജി തള്ളി

0

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെതിരെ സെന്‍ കുമാര്‍ നല്‍കിയ ഹര്‍ജി തള്ളി. സെന്‍ട്രല്‍ അഡ്നമിസ്ട്രേറ്റീവ് ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. അതേസമയം സെന്‍കുമാറിന്റെ ശമ്പളസ്കെയിലില്‍ മാറ്റം വരുത്തരുെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ചട്ടവിരുദ്ധമായാണ് തന്നെ സ്ഥാനത്ത് നിന്ന് നീക്കിയതെന്നായിരുന്നു സെന്‍കുമാറിന്റെ വാദം. തന്നെ സ്ഥലം മാറ്റുകയല്ല, പകരം തരംതാഴ്ത്തി ജൂനിയര്‍ ഓഫീസര്‍ക്ക് ചുമതല നല്‍കുകയായിരുന്നുവെന്നും സെന്‍കുമാര്‍ ഹര്‍ജിയില്‍ പറയുന്നു.ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നീതിയ്ക്കായി ഏതറ്റം വരെ പോകുമെന്നും സെന്‍കുമാര്‍ പ്രതികരിച്ചു

Comments

comments

youtube subcribe