ഹൈക്കോടതി പരിസരത്ത് സംഘം ചേരുന്നതിന് നിയന്ത്രണം

0
കേരള ഹൈക്കോടതി പരിസരത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളെ തുടർന്ന് സംഘർഷം നിലനിൽക്കുന്നതിനാൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് ഹൈക്കോടതിയുടെ 100 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്ത് സംഘം ചേരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
മത്തായി മാഞ്ഞുരാൻ റോഡ്, ഇആർജി റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, ഡോ. സലിം അലി റോഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണം വരിക. ന്യായവിരുദ്ധമായി സംഘം ചേർന്ന് നിൽക്കുന്നതും പൊതുയോഗങ്ങൾ, ധർണ, മാർച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതിനും നിയന്ത്രണം ഉണ്ട്. കേരള പോലീസ് നിയമത്തിലെ വകുപ്പ് 79(1) പ്രകാരമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജില്ല പോലീസ് മേധാവിയുടെതാണ് ഉത്തരവ്.

Comments

comments