കബാലിയിലെ രജനികാന്ത് ‘ഇൻട്രോ’ പുറത്തായി

0
505

കബാലിയിൽ രജനീകാന്തിനെ ആദ്യമായി അവതരിപ്പിക്കുന്ന ഇൻട്രോ സീൻ പുറത്തായി. യു എസിലെ പ്രത്യേക പ്രദർശനത്തിൽ ചിത്രം കണ്ടവരാണ് രജനിയുടെ ഇൻട്രോ സീൻ മൊബൈലിൽ പകർത്തി പുറത്തുവിട്ടതെന്നാണ് വിവരം. ഈ വീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിക്കുകയാണ്.

മലേഷ്യയിലെ ഒരു ജയിലിലെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. കബാലി രജനീകാന്ത് കണ്ടത് യുഎസിൽ വെച്ചാണ്. കുടുംബസമേതമാണ് സ്റ്റൈൽ മന്നൻ ഷോ കാണാനെത്തിയത്.

കബാലിയുടെ ആഗോള റിലീസ് ജൂലൈ 22 നാണെങ്കിലും വിവിധ രാജ്യങ്ങളിൽ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു. അത്തരത്തിൽ കബാലി ഇൻട്രോഡ്യൂസ് ചെയ്യുന്ന പ്രദർശനത്തിലാണ് താരം നേരിട്ടെത്തിയത്.

കേരളത്തിൽ മാത്രം 306 തിയേറ്ററുകളിലാണ് കബാലി പ്രദർശിപ്പിക്കുന്നത്. ആദ്യ ദിനം മാത്രം 2000 പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ 88 ഷോ കളിക്കുന്നുണ്ട്.

ഇതിനുള്ള മുഴുവൻ ടിക്കറ്റുകളും ഇതോടെ വിറ്റുകഴിഞ്ഞു. എന്നാൽ ടിക്കറ്റുകൾ ഒരുമിച്ച് വാങ്ങിക്കൂട്ടിയ ചില ഏജൻസികൾ ഒരു ടിക്കറ്റിന് 1000 രൂപ നിരക്കിൽ വരെ ടിക്കറ്റ് ബ്ലാക്കിൽ വിൽക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY