Advertisement

റാഗ്ഗിങ്ങ്; വിദ്യാർത്ഥിയുടെ തോളെല്ല് തകർന്നു

July 21, 2016
Google News 0 minutes Read

കോഴിക്കോട് വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിയിക്ക് ക്രൂരമായ റാഗ്ഗിങ്ങ് നേരിടേണ്ടിവന്നതായി പരാതി. റാഗ്ഗിങ്ങിൽ ക്രൂരമായി പരിക്കേറ്റ വിദ്യാർത്ഥിയുടെ തോളെല്ല് തകർന്നു.

എംയുഎം ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി മുഹമ്മദ് അസ്ലമാണ് റാഗ്ഗിങ്ങിൽ തോളെല്ല് തകർന്നതായി പോലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം 14ആം തീയ്യതി സ്‌കൂളിനുള്ളിൽ വെച്ചാണ് പ്ലസ് ടൂ വിദ്യാർത്ഥികൾ തന്നെ റാഗ് ചെയ്തതെന്നാണ് അസ്ലാം പരാതിയിൽ പറയുന്നത്. സ്‌കൂളിലെ ശുചി മുറിയിൽ വെച്ചാണ് സീനിയർ വിദ്യാർത്ഥികൾ തന്നെ കൂട്ടം ചേർന്ന് ആക്രമിച്ചതെന്നും അലസ്ലം പരാതിയിൽ പറയുന്നു.

റാഗിങ് വിരുദ്ധ ആക്ട് പ്രകാരമാണ് വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന ത്. സ്‌കൂൾ അധികൃതരും റാഗിങ് നടത്തിയ 13 വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. വടകരയിലെ പ്രമുഖരുടെ മക്കൾ കേസിൽ ഉൾപ്പെട്ടതിനാ ൽ റാഗിങ് കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപം ഉയരുന്നു.

റാഗ്ഗിങ്ങിൽ തോളെല്ല് തകർന്നതിനാൽ ചികിത്സയിലാണ് അസ്ലം. ആദ്യം വടകരയിലും പിന്നീട് കോഴിക്കോട് ആശുപത്രിയിലും ചികിത്സിച്ചു. ഇപ്പോൾ വെല്ലൂരിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here