കെ ബാബുവിനെതിരെ വിജിലൻസ് കേസ്

ബാർ ഹോട്ടൽ ഉടമകളുടെ പരാതിയെ തുടർന്ന് മുൻ മന്ത്രി കെ ബാബുവിനെതിരെ വിജിലൻസ് കേസ്. ബാർ ലൈസൻസ് അനുവദിച്ചതിലെ ക്രമക്കേടിനെതിരെ ബാർ ഉടമകൾ നൽകിയ പരാതിയിൻമേലാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് ഉദ്യോഗസ്ഥർക്ക് ശുപാർശ നൽകി. പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് കെ ബാബു പ്രതികരിച്ചു.

ഹോട്ടൽ ഇൻഡസ്ട്രിയൽ അസോസിയേഷനാണു പരാതി നൽകിയത്. മദ്യ നയം രൂപീകരിച്ചതിലും ബാർ ലൈസൻസ് നൽകിയതിലും എക്‌സൈസ് മന്ത്രിയായിരുന്ന ബാബു ക്രമക്കേട് കാണിച്ചുവെന്നു പരാതിയിൽ ആരോപിക്കുന്നു. കെ. ബാബുവിന്റെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഈ പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയാണ് വിജിലൻസ് ഇപ്പോൾ കേസെടുക്കാൻ ശുപാർശചെയ്തിരിക്കുന്നത്. ഇന്നുതന്നെ ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തേക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE