കുപ്പിവെള്ളത്തിൽ വീഴരുതേ!!!

 

സംസ്ഥാനത്ത് വിപണികളിൽ ലഭ്യമാവുന്ന കുപ്പിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.മലിനീകരണ നിയന്ത്രണബോർഡിന്റെ പരിശോധനയിലാണ് അന്താരാഷ്ട്ര കമ്പനികളുടെ കുപ്പിവെള്ളത്തിലടക്കം ബാക്ടീരിയ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

എത്രയും വേഗം നടപടി വേണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കത്ത് നല്കിയിട്ടുണ്ട്.69 കുപ്പിവെള്ള സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ആലപ്പുഴ,തൃശ്ശൂർ ജില്ലകളിൽ നിന്നെടുത്ത സാമ്പിളുകളിലാണ് കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയത്. കോളറ അടക്കമുള്ള ഗുരുതര രോഗങ്ങളിലേക്ക് വഴിവെയ്ക്കും വിധത്തിലുള്ള മാരകമായ അളവിലാണ് ബാക്ടീരിയ സാന്നിധ്യം.

NO COMMENTS

LEAVE A REPLY