കോഹ്ലിക്ക് 12ആം സെഞ്ച്വറി, ഇന്ത്യയ്ക്ക് മികച്ച തുടക്കം

വെസ്റ്റിന്റീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ആദ്യ ദിവസം നാല് വിക്കറ്റ് നഷ്ടമായെങ്കിലും വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ 302 റൺസ് സ്വന്തമാക്കി.

143 റൺസ് നേടിയ കോഹ്ലിയും 22 റൺസുമായി ആർ അശ്വിനും ക്രീസിലുണ്ട്. കോഹ്ലിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ 12ആം സെഞ്ചറിയാണ് ആന്റിഗ്വെയിൽ പിറന്നത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. സ്‌കോർ 14 ൽ നിൽക്കെയാണ് ഏഴ് റൺസ് നേടിയ മുരളി വിജയ് മടങ്ങുന്നത്. പിന്നീട് ധവാൻ-പുജാര സഖ്യം 60 റൺസ് കൂട്ടിച്ചേർത്തെങ്കിലും 16 റൺസ് നേടിയ പൂജാരെയും വീണതോടെ കൈവിട്ട് പോയ കളി കോഹ്ലി എത്തിയതോടെ തിരിച്ചുവരികയായിരുന്നു.

ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 105 റൺസിന്റെ കൂട്ടുക്കെ ട്ടാരുക്കി.
സ്‌കോർ 174 ൽ നിൽക്കെ 84 റൺസ് നേടിയ ധവാൻ പുറത്തായി. 147 പന്ത് നേരിട്ട ധവാൻ ഒൻപത് ഫോറും ഒരു സിക്‌സും സ്വന്തമാക്കി. പിന്നീടെത്തിയ അജിങ്യ രഹാനെയും 22 റൺസെടുത്ത് മടങ്ങി. തുടർന്ന് എത്തിയ അശ്വിനാണ് കോഹ്ലിയ്ക്ക് കൂട്ടായി ക്രീസിലുള്ളത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe