Advertisement

ലോകമേ ഞാൻ അമ്മയാണ്

July 22, 2016
Google News 1 minute Read

ബ്രസീലിയൻ സ്റ്റേറ്റ് പ്രതിനിധി മനുവേല തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രം ഇന്ന് ലോകത്തെ മുഴുവൻ പുതിയ ചിന്തകളിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒരു അമ്മ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിൽ ഇത്ര ചർച്ചയാകാൻ എന്തെന്ന് ആലോചിച്ചേക്കാം.

മനുവേല തന്റെ കുഞ്ഞിന് മുലയൂട്ടുന്നത് പൊതു വേദിയിൽവെച്ചാണ്. മനുവേല പ്രതിനിധീകരിക്കുന്ന ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നടക്കുന്ന ചർച്ചയ്ക്കിടയിൽ തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോഴും ഒരു രാഷ്ടതന്ത്രജ്ഞയായി പ്രവർത്തിക്കുമ്പോഴും താനൊരു അമ്മ കൂടിയാണെന്ന് തെളിയിക്കുകയാണ് ഇവർ.
മറ്റെല്ലാ പ്രവർത്തിപേലെയും സമാനമാണ് ഇതും. തന്റെ കുഞ്ഞിന്റെ വിശപ്പിന് വില കൊടുക്കുന്ന ആ അമ്മ കുഞ്ഞിന്റെ വിശപ്പിന് മുന്നിൽ മറ്റൊന്നിനെ കുറിച്ചും ബോധവതിയല്ല, എന്നാൽ അതിന്റെ പേരിൽ തന്റെ ഉത്തരവാദിത്വങ്ങളിൽനിന്ന് മാറി നിൽക്കുന്നുമില്ല.

Read Also : പാർലമെന്റിലും നിയമസഭയിലും മുലയൂട്ടാൻ മുറി വേണമെന്ന് എംഎൽഎ

സമൂഹത്തിൽ അമ്മയ്ക്ക് ലഭിക്കുന്ന പരിഗണനയെ കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് ഈ ചിത്രം. അമ്മയുടേയും കുഞ്ഞിന്റെയും അവകാശങ്ങളെക്കുറിച്ചാണ് ഇപ്പോൾ ബ്രസീൽ ചർച്ചചെയ്യുന്നത്. ഈ ഫോട്ടോയെ മുൻ നിർത്തി ഇത്തരമൊരു ചർച്ച നമ്മുടെ സമൂഹവും ആവശ്യപ്പെടുന്നുണ്ട്.

motherhoodകഴിഞ്ഞ ദിവസം തന്റെ എട്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ ആശുപത്രിയിലെത്തിയ ഗർഭിണിയ്ക്ക് ഡോക്ടർമാരിൽനിന്ന് പ്രസവമുറിയിൽ മർദ്ദനമേൽക്കേണ്ടി വന്ന വാർത്ത കണ്ടിരുന്നു. അതും ഒരു അമ്മയുടെ അവകാശത്തിന്റെയും കുഞ്ഞിന്റെ ജനനത്തിനുള്ള അവകാശത്തിന്റെയും ലംഘനമല്ലേ.

Read Also : പാൽ ചുരത്തി ഒരു യുദ്ധം

മുമ്പും ഇത്തരം ഫോട്ടോകൾ ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്ന് ഉയർന്നുവന്നിരുന്നു. മുൻ വെനസ്വേലൻ ഭരണാധികാരി ഹ്യൂഗോ ഷാവേസിനോട് പൊതുവേദിയിൽ സംസാരിക്കുന്ന സ്ത്രീ അതേ സമയം തന്റെ കുഞ്ഞിന് മുല കൊടുത്തുകൊണ്ടിരിക്കുന്ന ചിത്രം ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സമൂഹത്തിലെ സദാചാര ചിന്തകൾക്ക് അപ്പുറമാണ് മാതൃത്വത്തിന്റെ വിലയെന്നും ഈ രണ്ട് ചിത്രങ്ങളും വിലയിരുത്തുന്നു.

hugoശരീരത്തിന്റെ നഗ്നതയ്ക്കപ്പുറം മാതൃ വാത്സല്യം കാണാൻ കഴിയുന്ന, സ്ത്രീയെ ശരീരത്തിനപ്പുറം മനസ്സിലാക്കാൻ കഴിയുന്ന സമൂഹത്തിന്റെ വളർച്ചയിലേക്ക് വാതിലുകൾ തുറക്കട്ടെ ഇത്തരം പ്രവൃത്തികളും ചിത്രങ്ങളും…

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here