‘ഒപ്പം’ ട്രെയിലർ എത്തി

0

സസ്‌പെൻസ് നിറച്ച് ഒപ്പം ട്രെയിലർ എത്തി. ത്രില്ലർ ട്രാക്കിലാണ് ഒന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ.കാഴ്ച്ചക്കാരെ പിടിച്ചിരുത്തുന്ന ചിത്രമാവും ഇതെന്ന് ട്രെയിലർ ഉറപ്പുനല്കുന്നു.ഓണം റിലീസായാണ് ഒപ്പം തിയേറ്ററുകളിലെത്തുക.

ചിത്രത്തിൽ അന്ധനായ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.കുറ്റവാളിയാണെന്ന് മുദ്രകുത്തപ്പെടുന്ന കഥാപാത്രം യഥാർത്ഥ കൊലപാതകിയെ അന്വേഷിച്ച് ഇറങ്ങുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഒപ്പം പറയുന്നത്.

ചന്ദ്രലേഖയ്ക്ക് ശേഷം പ്രിയദർശൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഒപ്പത്തിനുണ്ട്.നെടുമുടി വേണഉ,വിമലാ രാമൻ,മാമുക്കോയ,ബേബി മീനാക്ഷി തുടങ്ങിയവരും ചിത്രത്തിലുണ്ട്.മധു വാസുദേവിന്റെ വരികൾക്ക് അഞ്ച് യുവസംവിധായകർ ഈണം പകർന്നിരിക്കുന്ന ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

Comments

comments

youtube subcribe