ചെക്ക് പോസ്റ്റുകളിൽ സ്‌കാനർ വരുന്നു

0

കേരളത്തിലെ അഞ്ച് ചെക്ക് പോസ്റ്റുകളിൽ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌കാനർ സ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷ്ണർ ഋഷിരാജ് സിങ്. ഓപ്പറേഷൻ ഭായ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നാൽപ്പത് ദിവസത്തിനുള്ളിൽ കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. നാൽപത് ദിവസത്തിനുള്ളിൽ 436 കേസുകളാണ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്.

അറസ്റ്റിലായത് 477 പേരും. അബ്കാരി കേസുകൾ മാത്രം 3500 ൽ അധികമാണ്. 130 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പതിനായിരം ലിറ്റർ അരിഷ്ടവും 400 ലിറ്റർ സ്പിരിറ്റും പിടികൂടിയിട്ടുണ്ട്.

Comments

comments