മൂടല്‍ മഞ്ഞില്‍ നിന്ന് വജ്രമുണ്ടാക്കാന്‍ ചൈന!

SHANGHAI, CHINA - DECEMBER 08: (CHINA OUT) People wearing masks walk along The Bund on December 8, 2013 in Shanghai, China. Heavy smog has been lingering in northern and eastern parts of China since last week, disturbing the traffic, worsening air pollution and forcing the closure of schools. (Photo by ChinaFotoPress/Getty Images)

ചൈനയിലെ മാലിന്യങ്ങള്‍ നിറഞ്ഞ മഞ്ഞ് ഇനി മാലിന്യങ്ങളല്ല വജ്രമാണ് വജ്രം. കേട്ടാല്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍ സംഗതി സത്യമാണ് ചൈനയില്‍ മലിനീകരണം മൂലം ആയിരങ്ങള്‍ മരണപ്പെടുന്നുണ്ട്. ഈ അവസരത്തിലാണ് ഡച്ച് ആര്‍ട്ടിസ്റ്റ് ഡാന്‍ റൂസ്ഗാര്‍ഡെയാണ് മലിനമായ മൂടല്‍ മഞ്ഞിനെ വജ്രമാക്കുന്ന പദ്ധതി മുന്നോട്ട് വച്ചത്. റോട്ടര്‍ഡമ്മില്‍ ഇതിന്റെ പരീക്ഷണവും നടന്നു.

രണ്ട് ഘട്ടങ്ങളായാണ് മലിന വായുവിനെ വജ്രമാക്കി മാറ്റുന്നത്.ഏഴ് മീറ്റര്‍ ഉയരമുള്ള ടവറില്‍ ശേഖരിക്കുന്ന മലിന വായുവിനെ നാനോ ലെവലില്‍ ശുദ്ധീകരിക്കുന്നതാണ് ആദ്യഘട്ടം. ബീജിങ്ങിലെ പുക കലര്‍ന്ന മൂടല്‍മഞ്ഞില്‍ 32 ശതമാനമാനവും കാര്‍ബണ്‍ ആണ്. അതിനാല്‍ 30 മിനിറ്റ് നേരം മര്‍ദ്ദം നല്‍കിയാല്‍ ഈ മലിന വായുവിനെ വജ്രമാക്കി മാറ്റാനാകുമെന്ന് റൂസ്ഗാര്‍ഡെ പറയുന്നു. വജ്രം വിറ്റു കിട്ടുന്ന പണമുപയോഗിച്ച് കൂടുതല്‍ ഇടങ്ങളില്‍ സ്‌മോഗ് ഫ്രീ ടവറുകള്‍ സ്ഥാപിക്കാം. റൂസ്ഗാര്‍ഡെയുടെ പദ്ധതിക്ക് ചൈനീസ് സര്‍ക്കാര്‍ അനുമതി നല്കികഴിഞ്ഞു എന്നാണു റിപ്പോര്‍ട്ട്.

നേരത്തേയും വ്യത്യസ്തമായ പദ്ധതികള്‍ അവതരിപ്പിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് റൂസ്ഗാര്‍ഡെ. ഇലക്ട്രിക് കാറിന് ആവശ്യമായ ചാര്‍ജ്ജ് നല്‍കുന്ന റോഡ്, ആളുകള്‍ നൃത്തം ചെയ്യുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡാന്‍സ് ഫ്‌ളോര്‍ എന്നിവയാണ് റൂസ്ഗാര്‍ഡെയുടെ മറ്റു വ്യത്യസ്ത ആശയങ്ങള്‍.മലിന വായുവിനെ വജ്രമാക്കി മാറ്റുന്ന റൂസ്ഗാര്‍ഡെയുടെ ആശയം എങ്ങനെ നടപ്പിലാക്കാം എന്നതിനെക്കുറിച്ച് വേള്‍ഡ് എക്കണോമിക് ഫോറംതങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ വരെ അപ്‌ലോഡ്‌ ചെയ്തു കഴിഞ്ഞു .എന്തായാലും അന്തരീക്ഷ മലിനീകരണം നാള്‍ക്കുനാള്‍ ഏറിവരുന്ന ഈ കാലത്ത് ഈ പുതിയ പദ്ധതി വിജയം കാണട്ടെ എന്ന് തന്നെ ആശിക്കാം .

NO COMMENTS

LEAVE A REPLY