ഷോപ്പിംഗ് മാളില്‍ വെടിവെയ്പ്പ് ഒമ്പത് പേര്‍ മരിച്ചു.

0

ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളിലൊന്നായ മ്യൂണിക്കിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെയ്പില്‍ ഒമ്പത് മരണം. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ഹനൗര്‍ സ്ട്രീറ്റിലെ ഷോപ്പിങ് മാളിനുസമീപമുളള റെസ്റ്റോറന്റില്‍ നിന്നായിരുന്നു വെടിവെപ്പ് തുടങ്ങിയത്. ശേഷം ആക്രമി ഒളിമ്പിയ മാളില്‍ കയറിയശേഷം തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. 18 വയസ്സുള്ള ഇറാന്‍ കാരനായ യുവാവാണ് വെടിവെപ്പ് നടത്തയതെന്നാണ് സൂചന. ഇയാളുടെ മൃതദേഹം ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Comments

comments

youtube subcribe