മാനത്തുകണ്ണി ഇനിയൊരു ചെറിയ മീനല്ല!!

0

 

മാനത്തുകണ്ണി,വട്ടൻ,കൊരവ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മുറൽ മത്സ്യം ഇനി മുതൽ ചില്ലറക്കാരനല്ല. തെലുങ്കാനയുടെ സംസ്ഥാനമത്സ്യമായി ഇതിനെ പ്രഖ്യാപിച്ചുകഴിഞ്ഞു.

തെലുങ്കാനയിൽ ഏറ്റവും കൂടുതലായി കൃഷി ചെയ്യപ്പെടുന്ന മത്സ്യവർഗമാണ് മാനത്തുകണ്ണി. ആന്ധ്രാപ്രദേശ് വിഭജനത്തോടെ തെലങ്കാനയ്ക്ക് സ്വന്തമായി ഔദ്യോഗിക മത്സ്യത്തെയും പക്ഷിയെയുമൊക്കെ കണ്ടെത്തേണ്ടതായി വന്നതോടെയാണ് പുതിയ തീരുമാനങ്ങളുണ്ടായത്.

പ്രാദേശികമായി വലിയ പ്രാധാന്യവും ഈ മത്സ്യത്തിനുണ്ട്. ഹൈദരാബാദിലെ ബധിനി ഗൗഡ സഹോദരന്മാർ ആസ്ത്മ രോഗത്തിനുള്ള മരുന്നായി ഇവയെ വിഴുങ്ങാൻ നിർദേശിക്കാറുണ്ട്.കഴിഞ്ഞ 170 വർഷമായി തുടർന്നു പോരുന്ന ഈ ശീലത്തിന് ശാസ്ത്രീയ അടിത്തറയില്ലെങ്കിലും വൻ പ്രചാരമാണുള്ളത്.

Comments

comments