ആൻഡ്രോയിഡിൽ കയറാൻ ‘നോക്കിയ’ റെഡി!!

0

ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിലേറി നോക്കിയ ഉടൻ വിപണിയിലെത്തും.ഫിൻലാന്റിലെ എച്ച്എംഡി ഗ്ലോബൽ നിർമ്മിക്കുന്ന നോക്കിയയുടെ രണ്ട് ആൻഡ്രോയിഡ് ഫോണുകളാണ് വിപണി കീഴടക്കാനെത്തുന്നത്.

5.1 ഇഞ്ചും 5.5 ഇഞ്ചും വലിപ്പമുള്ള ഫോണുകൾക്ക് 2കെ റെസല്യൂഷനാണുള്ളത്.സാംസങ്ങ് ഗാലക്‌സി എസ് 7 എഡ്ജിനോടും ഗാലക്‌സി എസ് 7നോടും കിട പിടിക്കുന്ന സ്മാർട്ട് ഫോണുകളായിരിക്കും ഇവയെന്നാണ് പ്രതീക്ഷ.പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നല്കുന്ന ഫോണിന് ഐപി 68 സെർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

ആൻഡ്രോയിഡ് 7.0 നഗട്‌സ് ആയിരിക്കും നോക്കിയയുടെ പുതിയ ഫോണിൽ ഉപയോഗിക്കുകയെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കമ്പനി തയ്യാറായിട്ടില്ല. പൂർണമായും മെറ്റൽ ബോഡിയിൽ ഇറങ്ങുന്ന സ്മാർട്ട് ഫോണുകളിൽ ഫിംഗർ പ്രിന്റ് സ്‌കാനറുകളും ഉണ്ടാകും. ഇതുവരെയുള്ള സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച സെൻസറുകളുമായിട്ടായിരിക്കും ഇവ ഇറങ്ങുക.

ഈ വർഷം അവസാനത്തോടെ നോക്കിയ തങ്ങളുടെ അഭിമാനതാരങ്ങളെ വിപണിയിലെത്തിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സൂചന നല്കുന്നു.ലോഞ്ചിംഗ് ചിലപ്പോൾ അടുത്ത വർഷം ആദ്യത്തേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

 

Comments

comments

youtube subcribe