വ്യോമസേനയുടെ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു

0

ആന്റമാനിലേക്കുള്ള യാത്രാ മധ്യേ കാണാതായ വ്യോമസേനയുടെ വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. ഇന്ത്യയോടൊപ്പം ശ്രീലങ്കയും മലേഷ്യയും സിംഗപ്പൂരും തിരച്ചിലില്‍ ഇന്ത്യയോട് സഹകരിക്കുന്നണ്ട്. 12 വിമാനങ്ങളും 13കപ്പലുകളുമാണ് തിരച്ചില്‍ നടത്തുന്നത്.
വെള്ളിയാഴ്ചയാണ് വിമാനം കാണാതായത്. ചെന്നൈ താംബരം വ്യോമത്താവളത്തിനിന്ന് അന്തമാനിലെ പോര്‍ട്ട് ബ്ലയറിലേക്ക് തിരിച്ച വിമാനമായിരുന്നു ഇത്. കോഴിക്കോട് സ്വദേശികളായ വിമല്‍, സജീവ് കുമാര്‍ എന്നിവരടക്കം 29പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സൈനികരേയും അവര്‍ക്കുള്ള സാധനസാമഗ്രികളും എത്തിച്ചിരുന്ന വിമാനമാണിത്.

Comments

comments

youtube subcribe