മദ്യവും ടൂറിസവും പരസ്പരപൂരിതം തന്നെ!!

 

യുഡിഎഫ് സർക്കാർ നടപ്പാക്കിയ മദ്യനയം ടൂറിസം മേഖലയ്ക്ക് വിനയായതായി ടൂറിസം വകുപ്പിന്റെ റിപ്പോർട്ട്. ഈ മദ്യനിരോധനവും അയൽനാടുകളുടെ മത്സരവും മൂലം കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് നിലച്ചതായി പഠനറിപ്പോർട്ട് പറയുന്നു.

മദ്യനയം നടപ്പാക്കിയതു മൂലം സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ നടത്താനിരുന്ന പല കോൺഫറൻസുകളും എക്‌സിബിഷനുകളുമൊക്കെ റദ്ദാക്കിയിട്ടുണ്ട്. വിദേശസഞ്ചാരികളെ മുന്നിൽക്കണ്ടുള്ളതായിരുന്നു ഇവയിൽ പലതും. മദ്യനിരോധനത്തിനു പുറമെ കേരളത്തിലേക്കുള്ള വിമാനസർവ്വീസുകളുടെ അപര്യാപ്തതയും മോശം ഇന്റർനെറ്റ് കണക്ഷനും ടൂറിസം മേഖലയെ സാരമായി ബാധിച്ചു.ഈ പ്രത്യേക സാഹചര്യത്തിൽ,ഇവിടേക്ക് വരേണ്ടിയിരുന്നവരിൽ ഭൂരിഭാഗവും ശ്രീലങ്കയിലേക്ക് ആകർഷിക്കപ്പെടുകയാണ്.

2014ൽ വിദേശികളുടെ വരവിന്റെ തോത് 7.6 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തോടെ ഇത് 5.9 ശതമാനമായി കുറഞ്ഞു.ടൂറിസം സാധ്യതകളെ മാർക്കറ്റ് ചെയ്യുന്നതിലെ വീഴ്ചയും വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നതിന് തടസ്സമാകുന്നതായും ടൂറിസം വകുപ്പിന്റെ പഠനറിപ്പോർട്ടിൽ പറയുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews